തിരുവനന്തപുരം: വ്യക്തിപരമായി അവഹേളിക്കാന്‍ സിപിഎം ആസൂത്രിതമായി സൈബര്‍ ഗുണ്ട ടീമിനെ ഏര്‍പ്പാടാക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംഘടിതമായ ശ്രമം ആണെന്നും ഈ പ്രവണത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
<p>മാത്രമല്ല മോദിയെ വിമര്‍ശിച്ചാല്‍ രാജ്യ ദ്രോഹം, പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലാപാട് ജനാധിപത്യ വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല ഒരു മാധ്യമത്തോട് പറഞ്ഞു.</p>
<p>പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് മുന്‍ഗണനാ ക്രമം വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ ആദ്യമെത്തിക്കണം. വീസാ കാലാവധി കഴിഞ്ഞവരെ പരിഗണിക്കണം. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സന്നദ്ധസംഘടനകളും സജ്ജമാണ്. ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News