EntertainmentNews
പലചരക്ക് സാധനങ്ങള്‍ വാങ്ങിയ ശേഷം അത് വെയിലത്ത് വെക്കും, എന്തെങ്കിലും വൈറസ് ഉണ്ടെങ്കില്‍ അത് മരിച്ചോളും!
കൊവിഡ്കാലത്ത് റിസ്‌ക്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ ബരുണ്‍ സോബ്തി. പലചരക്ക് സാധനങ്ങള്‍ വാങ്ങി വരുന്നതിനെ കുറിച്ചാണ് ബരുണ്‍ വ്യക്തമാക്കുന്നത്. ഒന്‍പത് മാസം പ്രായമായ മകള്‍ സിഫാത്തിന്റെയും ഭാര്യ പഷ്മീന്‍ മഞ്ചന്തയുടെയും സുരക്ഷ മാത്രമാണ് തനിക്ക് പ്രാധാന്യം എന്നും ബരുണ്‍ പറയുന്നു.
<p>’ഞാനൊഴികെ മറ്റാരും പലചരക്ക് സാധനങ്ങളോ മറ്റ് അവശ്യ വസ്തുക്കളോ വാങ്ങാനോ വീട്ടില്‍ നിന്നു പുറത്തു പോകാറില്ല. ഞാന്‍ തിരിച്ചെത്തുമ്പോള്‍, നേരെ ബാല്‍ക്കണിയിലേക്ക് പോകും. സാധനങ്ങളെല്ലാം വെയിലത്ത് വയ്ക്കും, പിന്നെ കുളിക്കും. 12 മണിക്കൂറിനു ശേഷം ബാല്‍ക്കണിയില്‍ നിന്നു സാധനങ്ങള്‍ എടുക്കും. എന്തെങ്കിലും വൈറസ് ഉണ്ടെങ്കില്‍ അത് വെയിലത്ത് മരിച്ചോളും” എന്ന് ബരുണ്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News