KeralaNews

ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ നിയന്ത്രണം ലംഘിച്ചാകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ രണ്ടു ദിവസമായി പലയിടത്തും വലിയ തിരക്കുണ്ടായി. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടത്തില്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

<p>അവശ്യഘട്ടത്തിലേക്ക് ആവശ്യമുള്ള മുറികളുടെയും കെട്ടിടങ്ങളുടെയും ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കുന്നുണ്ട്. 2.5 ലക്ഷം മുറികളില്‍ 1.24 ലക്ഷം ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. സംസ്ഥാനത്ത് ആള്‍താമസമില്ലാത്ത നിരവധി വീടുകളും ഫ്ളാറ്റുകളുമുണ്ട്.</p>

<p>അടിയന്തരസാഹചര്യത്തില്‍ ഇവ ഉപയോഗിക്കാന്‍ കഴിയുമോ എന്നതില്‍ വ്യക്തത വരുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ ഇവയുടെ കണക്കെടുക്കും. വെള്ളിയാഴ്ച അവശ്യസാധനങ്ങളുമായി 2291 വാഹനങ്ങള്‍ കേരളത്തിലെത്തി. ടണലുകള്‍ ഉണ്ടാക്കി സാനിറ്റൈസ് ചെയ്യുന്ന രീതി അശാസ്ത്രീയമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍മാരെ അറിയിക്കും.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker