‘പച്ചതെറി കേള്‍ക്കുമെന്ന് വിചാരിച്ച് തന്നെയാണ് ആ ചിത്രങ്ങള്‍ എടുത്തത്’; വിമര്‍ശകര്‍ക്ക് മറുപടിയുമായി പുതിയ സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രാജിനി ചാണ്ടി
‘ഒരു മുത്തശ്ശി ഗദ’ എന്ന ചിത്രത്തില്‍ മുത്തശ്ശിയായി തിളങ്ങി രാജിനി ചാണ്ടിയാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. നീല ജീന്‍സും ടോപ്പും, ഒപ്പം ലോംഗ് സ്ലീവ് ഷീത്ത് ഡ്രസ്സും ധരിച്ച് അതീവ സ്റ്റൈലിഷ് ലുക്കില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. ചിത്രം വൈറലായതിന് പിന്നാലെ വിമര്‍ശനങ്ങളുമായി ഒരുകൂട്ടര്‍ രംഗത്ത് വന്നിരിന്നു.
ഇപ്പോള്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയായി വീണ്ടും എത്തിയിരിക്കുകയാണ് സ്‌റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രങ്ങളുമായി താരം. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കിട്ടത്. പച്ചതെറി കേള്‍ക്കുമെന്ന് വിചാരിച്ച് തന്നെയാണ് ആ ചിത്രങ്ങള്‍ എടുത്തത്, പക്ഷേ ഇത്രയും അധികം പിന്തുണകള്‍ ലഭിക്കുമെന്ന് കരുതിയില്ലെന്ന് രാജിനി ചാണ്ടി പറയുന്നു.
മോഡേണ്‍ വസ്ത്രത്തില്‍ ഗ്ലാമറില്‍ പോലും വിട്ടുകൊടുക്കാന്‍ മനോഭാവമില്ലാതെയാണ് സ്റ്റൈലന്‍ ലുക്കില്‍ വീണ്ടും മുത്തശ്ശിയുടെ വരവ്. നിരവധി പേരാണ് രാജിനിയെ അഭിനന്ദിച്ച് കൊണ്ടും സപ്പോര്‍ട്ട് നല്‍കിയും രംഗത്തെത്തിയിരിക്കുന്നത്.സെലിബ്രിറ്റി ഫോട്ടോഗ്രഫറായ ആതിര ജോയിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.