ബിഗ് ബോസ് മത്സരാർത്ഥിയായി റിമി? കട്ട സപ്പോർട്ടുമായി ഷിയാസ്
കൊച്ചി:കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മൂന്നാം സീസണ്‍ ഫെബ്രുവരിയിൽ ആരംഭിക്കുകയാണ്. സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വേദിയില്‍ നടന്‍ ടൊവിനോ തോമസാണ് ബിഗ് ബോസ് സീസണ്‍ 3 ലോഗോ പുറത്തിറക്കിയത്. ലോഗോ ലോഞ്ച് ഇവന്‍റ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മുന്‍ ബിഗ് ബോസ് താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് മൂന്നാം സീസണിലെ മത്സരാർത്ഥികൾ ആരെല്ലാമായിരിക്കുമെന്നാണ്… രശ്മി നായര്‍ മുതല്‍ ബോബി ചെമ്മണ്ണൂരിന്റെ പേരുകള്‍ വരെ ഇത്തവണത്തെ സീസണില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സീമ വിനീത്, അര്‍ച്ചന കവി, ഗോവിന്ദ് പദ്മസൂര്യ, കനി കുസൃതി, അനാര്‍ക്കലി മരക്കാര്‍ , റിമി ടോമി തുടങ്ങി നിരവധി പേരുകള്‍ ആണ് ആരാധകര്‍ ഉയര്‍ത്തുന്നത്.
അതിൽ തുടക്കം മുതൽ പ്രേക്ഷകർ നൽകിയ ലിസ്റ്റിൽ ഉള്ള ഒരു പേരാണ് ഗായിക റിമി ടോമിയുടേത്. നിലവിൽ റിയാലിറ്റി ഷോ ജഡ്ജായ റിമി ഷോയിൽ ഉണ്ടായേക്കും എന്ന് തന്നെയാണ് പ്രേഷകർ കരുതുന്നത്.
പ്രേക്ഷകരുടെ ആകാംക്ഷ മുതലെടുത്ത് യൂ ട്യൂബ് വീഡിയോകൾ പ്രചരിക്കുകയും ചെയ്തതോടെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് റിമി ടോമി. “എന്തിനാണ് ഈ ആളുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഒരുപാട് ആളുകൾ ചോദിക്കുന്നു ബിഗ് ബോസിൽ ഉണ്ടാകുമോ എന്ന്. ഇല്ല എന്ന് ഇവിടെ പറഞ്ഞാൽ കാര്യം കഴിഞ്ഞല്ലോ. വ്യാജവാർത്തകൾ തരണം ചെയ്യാൻ ഇതേ ഇപ്പോൾ വഴി ഉള്ളൂ. എന്നാണ് റിമി സോഷ്യൽ മീഡിയ വഴി പ്രതികരിച്ചത്.
ഷിയാസ് കരീം ഉൾപ്പെടെ നിരവധി താരങ്ങളും ആരാധകരും ആണ് റിമിയുടെ പോസ്റ്റിന് പിന്തുണനൽകി രംഗത്ത് എത്തിയത്. അതിൽ ചിലർ റിമി ബിഗ് ബോസിൽ പോകരുത് എന്നും, ഉള്ള ബഹുമാനം കുറയുമെന്നും വ്യക്തമാക്കുന്നുണ്ട്.സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ പല താരങ്ങളുമാണ് കഴിഞ്ഞ സീസണില്‍ വന്നിരുന്നത്. വലിയ ജനപ്രീതി നേടാന്‍ ഓരോരുത്തര്‍ക്കും സാധിക്കുകയും ചെയ്തിരുന്നു.
അതെ സമയം ബിഗ് ബോസിനെ കുറിച്ച് തുറന്ന് സംസാരിച്ച് മോഹന്‍ലാലും എത്തിയിരിരുന്നു. ഏഷ്യാനെറ്റ് പുറത്ത് വിട്ട ഏറ്റവും പുതിയ വീഡിയോയിലാണ് ബിഗ് ബോസിനെ കുറിച്ചുള്ള ആകാംക്ഷകൾക്ക് വിരാമമായെന്ന് മോഹന്‍ലാല്‍ പറഞ്ഞത് . അധികം വൈകാതെ ഷോ ആരംഭിക്കുമെന്നും ഇത്തവണയും അവതാരകനാവാന്‍ ഞാനും ഉണ്ടാവുമെന്നും താരരാജാവ് പറയുന്നു.