കൊച്ചി:സംസ്ഥാനത്തിന്റെ പല മേഖലകളിലും കൊവിഡ് സമൂഹ വ്യാപനവും സമ്പര്‍ക്കം വഴിയുള്ള രോഗപകര്‍ച്ചയും വര്‍ദ്ധിച്ച് വരുന്നതിനിടെ കോവിഡ് വ്യാപനത്തിന്റെ ആരംഭഘട്ടത്തില്‍ ക്യാമ്പില്‍ നിന്നും സ്‌പെഷ്യല്‍ ഡ്യൂട്ടിയ്ക്കായി പലയിടങ്ങളില്‍ വിന്യസിച്ച ട്രെയിനികളെ ക്യാമ്പുകളിലേക്ക് തിരികെ വിളിയ്ക്കുന്നു.സേനാംഗങ്ങളില്‍ ഏറിയ പങ്കും അതാത് ജില്ലകളില്‍ ഡ്യൂട്ടി ചെയ്തു വരികയായിരുന്നു. തൃശൂര്‍ അക്കാദമിയില്‍ നിന്ന് മാതം 600 ല്‍ അധികമാളുകളെ കോവിഡ് അതിവ്യാപനത്തിന്റെ ആശങ്കകള്‍ നിലനിക്കുന്ന തിരുവനന്തപുരം, മലപ്പുറം പോലുള്ള ജില്ലകളില്‍ വിന്യസിച്ചിരുന്നു.
സമ്പര്‍ക്ക രോഗങ്ങളും ഉറവിടമറിയാത്ത രോഗങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പെട്ടെന്ന് ക്യാമ്പ് സംഘടിക്കുന്നത് മൂലം സാമൂഹിക അകലം പോലുള്ള നിയന്ത്രണങ്ങള്‍ ക്യാമ്പുകളില്‍ എത്രത്തോളം പ്രവര്‍ത്തികമാകുമെന്ന് ആശങ്കയുമുണ്ട്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ക്യാമ്പ് സംഘടിക്കുന്നത് തന്നെ വളരെ അപകടസാധ്യത നിലനില്‍ക്കുന്ന കാര്യമാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
നിലവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത പലര്‍ക്കും രോഗ ലക്ഷണം ഇല്ലാതിരുന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്. കോവിഡ് ഡ്യൂട്ടിയിലുള്ള തിരുവനന്തപുരം പോലുള്ള പ്രശ്‌നബാധിത ജില്ലകളില്‍ നിന്നും ട്രെയിനികള്‍ ക്യാമ്പിലെത്തുന്നത് താരതമ്യേന രോഗവ്യാപനം കുറഞ്ഞ ജില്ലകളില്‍ നിന്നും ക്യാമ്പിലെത്തുന്നവരും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
കോവിഡ് വ്യാപന നിരക്കുകള്‍ കുത്തനെ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ക്യാമ്പ് സംഘടിക്കാനുള്ള തീരുമാനം പുനപരിശോധിയ്ക്കണമെന്ന ആവശ്യത്തിലാണ് ട്രെയിനികള്‍.കൂട്ടായ്മകള്‍ ഒഴിവാക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ഇക്കാരയ്ത്തിലും തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.