ആരാണ് ഫൈസല്‍ ഫരീദ് ? ഉത്തരംകിട്ടാതെ അന്വേഷണസംഘം,നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫൈസല്‍ അല്ലെന്ന് മാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവന്നയാള്‍

>

തിരുവനന്തപുരം:സ്വര്‍ണ്ണക്കടകത്തുകേസിലെ മുഖ്യപ്രതികള്‍ അകത്താകുമ്പോഴും കള്ളക്കടത്തിന്റെ ആസൂത്രകനെന്ന് വിളിയ്ക്കുന്ന ഫൈസന്‍ ഫരീദ് കാണാമറയത്ത്.നിലവില്‍ ദുബായിലുള്ള ഫൈസല്‍ ഫരീദിനെ കസ്റ്റംസ് ഫോണിലൂടെ ചോദ്യം ചെയ്‌തെന്ന് വാര്‍ത്താ ഏജന്‍സിയും മാധ്യമങ്ങളും അവകാശപ്പെടുമ്പോള്‍ നിങ്ങള്‍ ഉദ്ദേശിയ്ക്കുന്ന ഫൈസല്‍ താനല്ലെന്നാണ് മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുള്ള തൃശൂര്‍ സ്വദേശിയായ ഫൈസല്‍ ഫരീദ് പറയുന്നത്.

പ്രതിയെന്ന പേരില്‍ പ്രചരിക്കുന്നത് തന്റെ ചിത്രമാണെന്നും കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദുബൈയിലുള്ള ഫൈസല്‍ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളില്‍ ആരെയും തനിക്ക് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ചിലര്‍ തന്നെ വിളിച്ചിരുന്നു. പേര് ചോദിച്ചപ്പോള്‍ പറയാനുള്ള ധൈര്യം പോലും അവര്‍ കാണിച്ചില്ല. കേസുമായി ബന്ധപ്പെടുത്തി തന്റെ പേര് പ്രചരിപ്പിച്ചതിനെതിരെ കേസ് നല്‍കുന്ന കാര്യം ആലോചിക്കുകയാണെന്നും ഫൈസല്‍ ഫരീദ് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News