FeaturedHome-bannerKeralaNews
സർവ്വകാല റെക്കോഡ്, ഇന്ധന വില വീണ്ടും വർധിച്ചു
കൊച്ചി:പെട്രോൾ, ഡീസൽ ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി. ഈ മാസം ഇത് നാലാം തവണയാണ് വില കൂടുന്നത്. നാലു തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമായിരുന്നു കൂടിയത്. കൊച്ചിയിൽ പെട്രോളിന് ഇന്ന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി. പെട്രോൾ വില 85.35 ഉം ഡീസൽ വില 79.50 ആണ്. തിരുവനന്തപുരത്ത് പെട്രോൾ വില 87 കടന്നു. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 87.28 ഉം ഡീസൽ വില 81.31 ഉം ആണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News