മിനി സ്‌ക്രീനിലെ ‘പരമ ശിവന്‍’ മോഹിത് റൈന വിവാഹിതനായി
മുംബൈ: സിനിമ സീരിയല്‍ താരം മോഹിത് റൈന വിവാഹിതനായി. ടെലിവിഷന്‍ താരമായ അതിഥി ശര്‍മയെയാണ് മോഹിത് വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു. ടെലിവിഷനിലെ ഹിറ്റ് സീരിയലായ ദേവോം കി ദേവ് മഹാദേവില്‍ പരമ ശിവന്റെ റോളിലായിരുന്നു മോഹിത് എത്തിയിരുന്നത്. ഈ നൂറ്റാണ്ടിലെ പെര്‍ഫെക്ട് ശിവന്‍ എന്നായിരുന്നു ആരാധകര്‍ മോഹിതിനെ വിശേഷിപ്പിച്ചിരുന്നത്.
എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനകളും തനിക്കുണ്ടാകണമെന്ന് മോഹിത് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോട് അഭ്യര്‍ത്ഥിച്ചു. പാര്‍വതി ശിവന്‍ പരിണയം എന്ന രീതിയില്‍ മോഹിതിന്റെയും അതിഥിയുടെയും വിവാഹം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നുണ്ട്. ഡോണ്‍ മുത്തു സ്വാമി എന്ന ചിത്രത്തിലൂടെയാണ് മോഹിത് സിനിമയില്‍ എത്തിയത്.
ഉറി-ദ സര്‍ജിക്കല്‍ സ്ര്‌ടൈക്ക്, മിസിസ് സീരിയല്‍ കില്ലര്‍, ഷിദാത് തുടങ്ങിയവയാണ് മോഹിതിന്റെ മറ്റ് ചിത്രങ്ങള്‍. പ്രശസ്ത സീരിയല്‍ താരമായ മൗനി റോയിയുമായി പ്രണയത്തിലായിരുന്ന മോഹിത് പിന്നീട് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ കരണ്‍ ജോഹര്‍, ദിയാ മിര്‍സ, മൃണാല്‍ താക്കൂര്‍ തുടങ്ങി നിരവധി പേരാണ് അഭിനന്ദങ്ങളുമായി എത്തിയത്.