KeralaNews

‘കൊക്കെയ്ന്‍ അടിച്ചാല്‍ നല്ല മൂഡ് ആണ് ഗയ്സ്’; യൂട്യൂബ് വീഡിയോകള്‍ക്ക് വന്‍ പ്രചാരണം, കണ്ണടച്ച് അധികൃതര്‍

കൊച്ചി: യുവത്വം ലഹരിക്കടിമകളാവുന്നുവെന്ന വാര്‍ത്തകളും പഠന റിപ്പോര്‍ട്ടുകളും വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നിരവധി യുവാക്കളെയായിരുന്നു ലഹരിക്കച്ചവടം നടത്തി അറസ്റ്റിലായത്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. മയക്കുമരുന്ന് വിതരണവുമായി ന്യൂ ഇയര്‍ പാര്‍ട്ടി നടത്തി അറസ്റ്റിലായവരിലും ഒരു യുവതി ഉള്‍പ്പെടുന്നു. കേസുകള്‍ ഉയരുമ്പോഴും വഴി തെറ്റുന്ന യുവതലമുറയെ ലഹരിയില്‍ നിന്നും മോചിപ്പിക്കാനായി ഒന്നും തന്നെ അധികൃതര്‍ ചെയ്യുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

എംഡിഎംഎ പോലുള്ള മാരക ലഹരിമരുന്നുകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന അനുഭവം രസകരമാണെന്ന രീതിയില്‍ ലഹരി ഉപയോഗത്തെ മഹത്വവല്‍ക്കരിക്കുന്ന യൂട്യൂബ് ചാനലുകള്‍ കേരളത്തില്‍ സജീവമാണ്. ‘കൊക്കെയ്ന്‍ അടിച്ചാല്‍ നല്ല മൂഡ്’ എന്ന ക്യാപ്ഷന്‍ കൊടുത്ത് ഇതിനെ പ്രോത്സാഹിപ്പിക്കുന്ന യൂട്യൂബ് ചാനലുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടും കൈയ്യും കെട്ടിയിരിക്കുകയാണ് അധികൃതര്‍. ലഹരി ഉപയോഗം കേരളത്തില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ പോലീസ് യാതൊരു നടപടിയുമെടുക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

എംഡിഎംഎയും കൊക്കെയ്നുമൊക്കെ നല്‍കുന്നത് ഗംഭീര അനുഭവങ്ങളാണെന്നാണ് ഇത്തരം യൂട്യൂബേസിന്റെ അഭിപ്രായം. സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗം കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്നു എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ് ഇത്തരം യൂട്യൂബ് ചാനലുകള്‍. പല വിഡിയോയുടേയും താഴെയുള്ള കമന്റുകളില്‍ സിന്തറ്റിക് ലഹരിമരുന്ന് ഉപയോഗിച്ചവര്‍ തങ്ങളുടെ അനുഭവവും വിശദീകരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker