ജമ്മു കാശ്മീർ പാക് ഭൂപടത്തിൽ, ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി പാക്കിസ്ഥാൻ
ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെ ചൈനയെ കൂട്ടുപിടിച്ച് പാകിസ്ഥാന്റെ പ്രകോപനപരമായ നടപടി , ഇ ജമ്മു കശ്മീര്‍, ലഡാക്ക് തുടങ്ങിയ മേഖലകള്‍ തങ്ങളുടെ ഭാഗമാക്കി പാകിസ്ഥാന്റെ ഭൂപടം. സര്‍ ക്രിക്ക് കൂടി ഉള്‍പ്പെടുത്തിയുള്ള ഭൂപടമാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തിറക്കിയത്. ഗുജറാത്തിലെ ജുനഗഡ് അതിര്‍ത്തിയായായും കാണിച്ചിട്ടുണ്ട്.
ജമ്മു കശ്മീര്‍, ലഡാക്ക് തുടങ്ങിയ മേഖലകള്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന അവകാശവാദം പുതിയ ഭൂപടത്തിലും ആവര്‍ത്തിക്കുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭയിലാണ് ഭൂപടത്തിന് അംഗീകാരം നല്‍കിയത്. ഇത് ചരിത്രപരമായ ദിവസമാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പത്ത് വര്‍ഷത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുന്നത്.
ഇന്ത്യന്‍ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീര്‍ അനധികൃതമായാണ് ഇന്ത്യ കൈവശം വച്ചിരിക്കുന്നതെന്നും ഭൂപടത്തിലൂടെ പാകിസ്ഥാന്‍ ആരോപിക്കുന്നു. ഈ മാപ്പ് ആണ് ഇനി മുതല്‍ രാജ്യത്തെ വ്യവഹാരങ്ങളില്‍ ഉപയോഗിക്കുക എന്നുകൂടി പാക് സര്‍ക്കാര്‍ പറയുന്നു.