തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ രണ്ട് പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ പേരില്‍ നയതന്ത്ര ബാഗേജുകൾ വഴി സ്വർണം കടത്തുന്നതിലും ഗൂഡാലോചനയിലും പങ്കുണ്ടെന്ന് കണ്ടെത്തിയ ഷറഫുദ്ദീൻ (38), ഷഫീക്ക് (31) എന്നിവരാണ് അറസ്റ്റിലായത്.
നേരത്തെ അറസ്റ്റിലായ പ്രതി റമീസ് കെ.ടിയെ ചോദ്യം ചെയ്യുന്നതിനിടെ, അറസ്റ്റിലായ പ്രതി സന്ദീപ് നായറിൽ നിന്ന് തിരുവനന്തപുരത്ത് നിന്ന് സ്വർണം ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
അറസ്റ്റിലായ പ്രതികളെ ചൊവ്വാഴ്ച (ഓഗസ്റ്റ് 4) എറണാകുളത്തെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യലിനായി നാല് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
കേസിൽ എൻഐഎ ഇതുവരെ പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണ്.