കൂട്ടിക്കല്‍: കാട്ടുപന്നിയെ വെടിവെക്കാന്‍ താന്‍ നേരിട്ടിറങ്ങുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ഗ്രാമപഞ്ചായത്തിലെ ഞര്‍ക്കാട് ഭാഗത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ദമ്പതികളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലിറങ്ങി ജനജീവിതം ദുസ്സഹമാക്കുന്ന കാട്ടുപന്നികളെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് വെടിവെച്ചുകൊല്ലാന്‍ ജനങ്ങള്‍ ഒരുമടിയും കാണിക്കേണ്ടെന്നും ഇത്തരത്തില്‍ കൊല്ലുന്ന ഓരോ പന്നിക്കും ആയിരം രൂപ വരെ ലഭിക്കുമെന്നുമുള്ളതാണ് നിയമമെന്ന് അദ്ദേഹം പറഞ്ഞു.
വെട്ടിക്കല്‍ പുരുഷോത്തമന്‍, ഭാര്യ രേവമ്മ എന്നിവരെയാണ് വസതിയില്‍ എത്തി എം.എല്‍.എ കണ്ടത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇവര്‍ക്ക് അടിയന്തരസഹായം നല്‍കണമെന്ന് വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News