Entertainment
ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍ നിന്ന് വീണ് നടന് പരിക്ക്
അമേരിക്കന്‍ മില്ലിട്ടറി ആക്ഷന്‍ ഡ്രാമ സീരീസായ സീല്‍ ടീമിലെ നടന്‍ ജസ്റ്റിന്‍ മെല്‍നിക്ക് ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍ നിന്നും വീണ് പരുക്ക് പറ്റി. പരസ്യ ചിത്രീകരണത്തിനിടെയാണ് അപകടം. പരുക്ക് പറ്റിയ താരം വീട്ടില്‍ വിശ്രമത്തിലാണ്. നടന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹെലികോപ്റ്ററില്‍ നിന്ന് കയറില്‍ തൂങ്ങിയിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കാലിഫോര്‍ണിയയിലെ ബ്ലൂ ക്ലൗഡ് മൂവീ റാഞ്ചിന് പുറത്താണ് ഷൂട്ടിംഗ് നടന്നത്. 20 അടി ഉയരത്തില്‍ നിന്നാണ് താരം വീണത്.
സീല്‍ ടീമില്‍ പോലീസ് ഉദ്യോഗസ്ഥനായി തിളങ്ങിയ താരമാണ് ജസ്റ്റിന്‍ മെല്‍നിക്ക്. ബ്രോക്ക് റെയ്നോള്‍ഡ്സ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സീരിസില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഷോയുടെ ഡോഗ് ഹാന്‍ഡിലറായി താരം സേവനം ചെയ്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News