35.9 C
Kottayam
Thursday, April 25, 2024

‘ഒരു രാജ്യം, ഒരു ശമ്പളദിനം,ഏകീകൃത വേതനവിതരണ സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍

Must read

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളിലും ഒരു ദിവസം നിശ്ചയിച്ച് അന്ന് തന്നെ എല്ലാവര്‍ക്കും ശമ്പളം നല്‍കുന്ന ‘ഒരു രാജ്യം ,ഒരു ശമ്പളദിനം’ സംവിധാനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സംഘടിത തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗാങ്വര്‍ പറഞ്ഞു.

ഈ നിയമം നിലവില്‍ വരുത്താന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രയത്നിക്കുകയാണെന്നും ഗാങ്വാര്‍ പറയുന്നു. മാത്രമല്ല രാജ്യത്തെ തൊഴിലാളികള്‍ക്ക് ഏകീകൃത അടിസ്ഥാന വരുമാനം ഉറപ്പാക്കാനും അതുവഴി അവരുടെ ഉപജീവനമാര്‍ഗത്തെ സംരക്ഷിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ അസോസിയേഷന്‍ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ‘സെക്യൂരിറ്റി ലീഡര്‍ഷിപ്പ് സമ്മിറ്റ് 2019’ലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

തൊഴില്‍രംഗത്തെ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെ ആരോഗ്യവും സംരക്ഷിക്കുന്ന ഒക്കുപ്പേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ്(ഒ.എസ്.എച്ച്) കൂടി നിലവില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സന്തോഷ് ഗാങ്വാര്‍. ഇതിന് അനുബന്ധമായി ‘കോഡ് ഓണ്‍ വേജസും’ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരും.

‘കോഡ് ഓണ്‍ വേജസ്’ പാര്‍ലമെന്റ് നേരത്തെ തന്നെ പാസാക്കിയിരുന്നു. ഇത് നടപ്പില്‍ വരുത്താനുള്ള നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week