33.4 C
Kottayam
Saturday, April 20, 2024

സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ നടത്തിപ്പിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കരട് റിപ്പോര്‍ട്ട്

Must read

കൊച്ചി:ഇനി സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം അടച്ചുറപ്പുള്ള കെട്ടിടത്തിലാവണമെന്ന് സര്‍ക്കാരിന്റെ കരടുറിപ്പോര്‍ട്ട്.കെട്ടിടത്തിന്റെ ഉള്‍ഭാഗം പുറത്തുകാണാത്തവിധം മറയ്ക്കണം. കള്ളുസൂക്ഷിക്കാന്‍ ഷാപ്പില്‍ പ്രത്യേകസ്ഥലം ഒരുക്കണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.കള്ളുഷാപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് കൃ്ത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം വേണെമെന്ന കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കരട് റിപ്പോര്‍ട്ട്.

പട്ടാമ്പി സ്വദേശി വിലാസിനി നല്‍കിയ ഹര്‍ജിയില്‍ അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടും കോടതി ഉത്തരവും പരിഗണിച്ചാണ് കരട് സര്‍ക്കുലര്‍ തയ്യാറാക്കുന്നത്. മലിനജലവും ഭക്ഷണമാലിന്യങ്ങളും കളയാനുള്ള ക്രമീകരണങ്ങള്‍ നടത്തി കള്ളുഷാപ്പുകള്‍ വൃത്തിയുള്ള സാഹചര്യത്തില്‍ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കള്ളുഷാപ്പിന് പരിസരത്ത് ഉപയോഗ്യമായ ശൗചാലയം ഒരെണ്ണമെങ്കിലും ഉണ്ടായിരിക്കണം. കള്ളുഷാപ്പില്‍ ഭക്ഷണം വിതരം ചെയ്യാന്‍ ഭക്ഷ്യസരക്ഷ വകുപ്പിന്റെ ലൈസന്‍സും നിര്‍ബന്ധമാണ്.
വൃത്തിയില്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടിയിടുക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week