32.8 C
Kottayam
Saturday, April 20, 2024

കൊവിഡ് വാക്‌സിനെടുത്താന്‍ ബിയര്‍ സൗജന്യം! വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കിടിലന്‍ ഓഫറുമായി ന്യൂജഴ്‌സി ഭണകൂടം

Must read

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് വേഗത്തിലാക്കാന്‍ വാക്‌സിനൊപ്പം ബിയര്‍ ഓഫര്‍ ചെയ്ത് അമേരിക്കയിലെ ന്യൂജഴ്‌സി ഭരണകൂടം. സംസ്ഥാനത്ത് 21 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ കുത്തിവയ്പ് വേഗത്തിലാക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ഗവര്‍ണര്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. പതിമൂന്ന് ബിയര്‍ നിര്‍മാണ കമ്പനികളാണ് ഇതോടെ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം ചരിത്രത്തില്‍ ഇടംപിടിക്കുന്നത്.

ഒരു വിനോദം എന്ന നിലയിലായിരുന്നു ന്യൂജഴ്‌സിയിലെ ജെര്‍മി ഫ്‌ലൗണ്ടര്‍ ലീസ് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ വീട്ടില്‍ ബിയര്‍ നിര്‍മിച്ചുതുടങ്ങിയത്. എന്നാല്‍ ബിയറിന്റെ രുചി ആളുകള്‍ക്ക് ഇഷ്ടമായിത്തുടങ്ങിയതോടെ ജെര്‍മി തന്റെ ബിയര്‍ നിര്‍മ്മാണം ചെറുകിട വ്യവസായമാക്കി മാറ്റി. ഇതോടെ ജെര്‍മി തുടങ്ങിവെച്ച ഫ്‌ളൗണ്ടര്‍ ബ്രൂവിംഗ് കമ്പനിക്കൊപ്പം മറ്റ് 12 ബിയര്‍ ഉത്പാദന കമ്പനികളും പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമാകുകയാണ്.

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഈ സ്ഥാപനങ്ങളില്‍ നിന്ന് ബിയര്‍ സൗജന്യമായി ലഭിക്കുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. 75 ശതമാനം ആളുകളാണ് ന്യൂജഴ്‌സിയില്‍ ഇതുവരെ വാക്‌സിനെടുത്തത്.

അമേരിക്കയില്‍ ആകെ 147 മില്യണ്‍ ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു. ന്യൂജഴ്‌സി അടക്കമുള്ള സംസ്ഥാനങ്ങളില്‍ 21 വയസിനുമുകളിലുള്ള എല്ലാവര്‍ക്കും ഉടന്‍ വാക്‌സിനേഷന്‍ നല്‍കാനാണ് സര്‍ക്കാരിന്റെ ‘ബിയര്‍ ഫോര്‍ വാക്‌സിന്‍’ പ്രഖ്യാപനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week