മണിയാശാനോട് തോറ്റു;തല മൊട്ടയടിച്ച് ആഗസ്തി വാക്കുപാലിച്ചു

ഇടുക്കി: ഉടുമ്പൻചോലയിൽ മന്ത്രി എം.എം. മണിയോട് ദയനീയമായി പരാജയപ്പെട്ട് യു.ഡി.എഫ്. സ്ഥാനാർഥി ഇ.എം. ആഗസ്തി തല മൊട്ടയടിച്ചു. വേളാങ്കണ്ണിയിൽ എത്തിയാണ് തല മുണ്ഡനം ചെയ്ത്

നിയമസഭാ തിരഞ്ഞെടുപ്പിൽ 20,000 വോട്ടിന് തോറ്റാൽ താൻ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ആഗസ്തി മൊട്ടയടിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also

ഉടുമ്പൻചോലയിൽ ആഗസ്തിക്കെതിരെ മന്ത്രി എം.എം.മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016-ൽ 1109 വോട്ട് മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം.