EntertainmentNews
തെലുങ്ക് ലൂസിഫറിൽ നായിക നയൻതാര
മലയാളത്തിലെ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീ മേക്കിൽ നായികയായി നയൻതാര. ചിരഞ്ജീവി നായകനാകുന്ന സിനിമയിൽ ആര് നായികയാകും എന്ന് ഇത് വേറെ കൃത്യമായ ഒരു വാർത്ത പുറത്ത് വന്നിരുന്നില്ല. മോഹൻ രാജയാണ് ലൂസിഫര്‍ റീമേക്ക് സംവിധാനം ചെയ്യുന്നത്.
മലയാളത്തില്‍ മോഹൻലാലിന്റെ സഹോദരി തുല്യമായ കഥാപാത്രമായിട്ടായിരുന്നു മഞ്‍ജു വാര്യര്‍ അഭിനയിച്ചത്.
അതേ കഥാപാത്രമായിട്ടാണ് തെലുങ്കില്‍ നയൻതാര എത്തുക. സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നയൻതാര ചിരഞ്‍ജീവിയുടെ നായികയായി അഭിനയിച്ചിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമാകുന്നതേയുള്ളൂ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News