മുൻനിര താരസുന്ദരികളായ സാറ അലി ഖാൻ, രാകുൽ പ്രീത് സിങ് എന്നിവരും മയക്കുമരുന്നിന് അടിമകൾ; റിയ ചക്രബർത്തി
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ ഉടലെടുത്ത വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. നടന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കെതിരെ ലഹരിക്കേസില്‍ നടക്കുന്ന അന്വേഷണം നിർണ്ണാ
അന്തരിച്ച സുശാന്തിന്റെ കാമുകി റിയ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയോട്(എന്‍സിബി) വെളിപ്പെടുത്തിയ പേരുകളാണ് ഇപ്പോള്‍ ബോളിവുഡിന്റെ ഉറക്കം കെടുത്തുന്നത്. സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ്, ഡിസൈനര്‍ സിമോണ്‍ കംബട്ട, സുശാന്തിന്റെ സുഹൃത്തും മുന്‍ മാനേജറുമായ രോഹിണി അയ്യര്‍, സംവിധായകന്‍ മുകേഷ് ഛബ്ര തുടങ്ങി പതിനഞ്ചോളം പേരുകളാണ് റിയ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
കൂടാതെ ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് നടി മൊഴി നല്‍കിയിരിക്കുന്നത്. റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍സിബി 25 പ്രമുഖ താരങ്ങളെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.