വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; മുൻതൂക്കം വികസനപദ്ധതികൾക്ക്, അതിവേഗ റെയിൽപ്പാതയ്ക്ക് സാധ്യത

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒൻപതുമണിക്ക്. സദ്ഭരണവും സഹാനുഭൂതിയും മുഖമുദ്രയാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ആദ്യബജറ്റിൽ വികസനപദ്ധതികൾക്കാകും മുൻതൂക്കം. തുറമുഖ കേന്ദ്രികരണ വികസനത്തിനാകും ഊന്നൽ. പരന്ന വായനക്കാരൻ കൂടിയായ മുഖ്യമന്ത്രി വായനദിനത്തിൽ ബജറ്റ് വായിക്കുന്നുവെന്ന പ്രത്യേകതകൂടി ഇത്തവണയുണ്ട്.

• വിഴിഞ്ഞം തുറമുഖ പ്രദേശം വ്യവസായ, ചരക്കുനീക്ക ഹബ്ബിന് സാധ്യത

വിഴിഞ്ഞം തുറമുഖപ്രദേശം വ്യവസായ, ചരക്കുനീക്ക ഹബ്ബാക്കുകയെന്നതാണ് സംസ്ഥാനത്തെ വികസനം തുറമുഖ കേന്ദ്രികൃതമാക്കുന്നതിന്റെ കാതൽ. കൊച്ചിയിൽ കപ്പൽനിർമാണകേന്ദ്രം, മാരിടൈം സെന്റർ എന്നിവ വിഭാവനംചെയ്യും

• മത്സ്യത്തൊഴിലാളിക്ഷേമവും കരുതലും ബജറ്റിൽ പ്രതീക്ഷിക്കുന്നു.

മത്സ്യത്തൊഴിലാളിക്ഷേമവും കരുതലുമുണ്ടാകും. ഇടനിലക്കാരില്ലാതെ മത്സ്യം അന്താരാഷ്ട്ര വിപണിയിലെത്തിക്കാനാകുംവിധം തീരപ്രദേശത്തുടനീളം മത്സ്യസംസ്‌കരണ കേന്ദ്രങ്ങളെന്ന വാഗ്ദാനമുണ്ടാകും. ആഴക്കടൽ മീൻപിടിത്തത്തിന് മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കാൻ ബോട്ടുകളും മറ്റുംവാങ്ങാൻ വായ്പയ്ക്ക് നിധിയുണ്ടാക്കും

• ധനപ്രതിസന്ധി ലഘൂകരിക്കാൻ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പരമാവധി നടപ്പാക്കും.

ധനപ്രതിസന്ധി ലഘൂകരിക്കാൻ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പരമാവധി നടപ്പാക്കും. അമൃത്, സ്മാർട് സിറ്റി, ദേശീയപാത ഫണ്ടുകൾ തുടങ്ങിയവ പരമാവധി പ്രയോജനപ്പെടുത്താൻ സംസ്ഥാനവിഹിതം ഉറപ്പാക്കും

• തിരുവനന്തപുരം -കണ്ണൂർ അതിവേഗ റെയിൽപ്പാതയ്ക്ക് സാധ്യത പരിശോധിക്കും

തൂണുകളിലും തുരങ്കങ്ങളിലൂടെയുമുള്ള തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപ്പാതയ്ക്ക് സാധ്യത പരിശോധിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News