കളി കാര്യമായി! ഖത്തർ താരത്തിന്റെ ഫൗൾ; കാനഡയുടെ ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്, കാലൊടിഞ്ഞു?

ഖത്തർ താരത്തിന്റെ ഫൗൾ; കാനഡയുടെ ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്, കാലൊടിഞ്ഞു? | Video

വാൻകൂവർ: ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ കാനഡ – ഖത്തർ മത്സരത്തിനിടെ കനേഡിയൻ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്. താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ 50-ാം മിനിറ്റിൽ ഖത്തർ താരം അസ്സിം മാഡിബോയുടെ ഗുരുതര ഫൗളിലാണ് കോനെയ്ക്ക് പരിക്കേറ്റത്.

ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി താരത്തെ പരിശോധിച്ചു. ഫൗളിന് അസ്സിം മാഡിബോയ്ക്ക് റെഡ് കാർഡ് ലഭിക്കുകയും ചെയ്തു. ഇതോടെ ഏറെ നേരം മത്സരം തടസപ്പെട്ടു. മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം കോനെയെ ആശുപത്രിയിലേക്ക് മാറ്റി. ഗാലറിയെ അഭിവാദ്യം ചെയ്താണ് സ്‌ട്രെച്ചറിൽ താരം ഗ്രൗണ്ട് വിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News