തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ; പ്രാഥമിക പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ

‘മിഷൻ സമുദ്ര’യിലൂടെ കേരളത്തെ മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കും; ‘കേരള നോളജ് വാലി’ക്ക് 100കോടിയും ബജറ്റിൽ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിസ്ഥാനസൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. കാലാകാലങ്ങളിലായി മുൻ സർക്കാരുകൾ വാഗ്ദാനം ചെയ്യുകയും എന്നാൽ ഇതുവരെ നടപ്പാക്കാൻ സാധിക്കാത്തതുമായ ലൈറ്റ് മെട്രോ പദ്ധതികൾ ഈ സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News