27.7 C
Kottayam
Friday, June 19, 2026

ദുർബല വിഭാഗങ്ങൾക്കായി ‘വൺ കേരള കരുതൽ മിഷൻ’ വയോജന വകുപ്പിന് 10 കോടി രൂപ, പാചകകല ഇൻസ്റ്റിറ്റ്യൂട്ട്

Must read

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.

കേരളത്തിന്റെ 600 km തീരദേശവും ജലസ്രോതസുകളും സംയോജിപ്പിച്ച് മാരിടൈം ഭൂപടത്തിൽ കേരളത്തിനെ സമുദ്ര ശക്തിയായി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി തീരദേശം, തുറമുഖങ്ങൾ, മറ്റ് ജലസ്രോതസ്സുകൾ സംയോജിപ്പിച്ച് ‘മിഷൻ സമുദ്ര’ എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റോഡ്, സമുദ്രം, ഉൾനാടൻ ജലപാതകൾ സംയോജിപ്പിച്ചുകൊണ്ട് മാരിടൈം സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി കേരള മാരിടൈം പോളിസി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മിഷൻ സമുദ്രയ്ക്ക് 400 കോടി രൂപ നീക്കിവെക്കും. സംസ്ഥാനത്ത് മാരിടൈം മ്യൂസിയം സ്ഥാപിക്കാൻ 50 കോടി രൂപയും വകയിരുത്തി. മിഷൻ സമുദ്രയുടെ ഭാഗമായി വിഴിഞ്ഞത്തെ ഗ്രീൻ ബങ്കറിങ് തുറമുഖമാക്കിമാറ്റും. വിഴിഞ്ഞം, അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങൾ വികസിപ്പിക്കും. മദർഷിപ്പ് നിർമാണം ലക്ഷ്യമാക്കി കപ്പൽ നിർമാണ കേന്ദ്രം, തൊഴിൽ കേന്ദ്രങ്ങളിൽ തീരദേശത്തുള്ളവർക്ക് സംവരണം എന്നിവയും പ്രഖ്യാപിച്ചു.

കേരളത്തെ ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കാൻ 200 കോടി രൂപ നീക്കിവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഗ്ലോബൽ കൺവെൻഷൻ സെന്റർ നിർമിക്കും. ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബിനായി 200 കോടി രൂപ, സ്‌പേസ് പാർക്കിന് 5 കോടി രൂപ എന്നിവയും പ്രഖ്യാപിച്ചു. 

- Advertisement -

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഏകീകൃത സാമ്പത്തിക മേഖലയായി യോജിപ്പിക്കും. ദുർബല വിഭാഗങ്ങൾക്കായി വൺ കേരള കരുതൽ മിഷൻ, വിദ്യാർഥികൾക്ക് കേരളത്തിൽ തന്നെ അവസരങ്ങൾ കണ്ടെത്താൻ കേരളനോളജ് വാലി പദ്ധതിക്കായി 100 കോടി രൂപ, വയനാട് ട്രൈബൽ സർവകലാശാലയ്ക്ക് 50 കോടി രൂപ എന്നിങ്ങനെയും ബജറ്റിൽ പ്രഖ്യാപിച്ചു.

- Advertisement -

വയോജന വകുപ്പിന് 10 കോടി നീക്കിവെക്കും. അന്താരാഷ്ട്ര നിലവാരമുള്ള കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ തുടങ്ങും. സംസ്ഥാനത്തെ 10,000 എംഎസ്എംഇ സംരംഭങ്ങൾക്കായി 100 കോടി രൂപയും വകയിരുത്തി. കേരളത്തിന്റെ ഭക്ഷണ സംസ്കാരം പരിപാലിക്കുന്നതിനും കൈമാറുന്നതിനും പാചകകല ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ഇതിനായി 2 കോടി രൂപ വകയിരുത്തി.

പ്രതിസന്ധികൾക്കിടയിലും കെഎസ്ആർടിസിയിലെ സൗജന്യ യാത്ര അടക്കം ഇന്ദിരാഗ്യാരണ്ടികൾ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. അഗനവാടി ജീവനക്കാരുടെ അടക്കം ഓണറേറിയവും വർധിപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് തൊഴിൽതേടി പോകുന്ന യുവാക്കളെ സംസ്ഥാനത്തുതന്നെ നിലനിർത്താനും അവരുടെ കഴിവ് ഇവിടെ പ്രയോജനപ്പെടുത്താനുമുള്ള പദ്ധതികൾ കൊണ്ടുവരും, വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; മുൻതൂക്കം വികസനപദ്ധതികൾക്ക്, അതിവേഗ റെയിൽപ്പാതയ്ക്ക് സാധ്യത

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒൻപതുമണിക്ക്. സദ്ഭരണവും സഹാനുഭൂതിയും മുഖമുദ്രയാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ആദ്യബജറ്റിൽ വികസനപദ്ധതികൾക്കാകും മുൻതൂക്കം. തുറമുഖ കേന്ദ്രികരണ വികസനത്തിനാകും ഊന്നൽ. പരന്ന...

എന്നാലേ എന്നോട് പറ….! മോദി-മെലോണി കൂടിക്കാഴ്ചയും ജയ്ശങ്കറിന്റെ പുഞ്ചിരിയും, സോഷ്യൽ മീഡിയയിൽ കൊടുമ്പിരി കൊണ്ട ചർച്ച

ന്യൂഡൽഹി: ഫ്രാൻസിൽ നടന്ന 2026-ലെ ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ നടന്ന സൗഹൃദ സംഭാഷണവും അതിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും ആഘോഷമാക്കുകയാണ് നെറ്റിസൺസ്. അവരുടെ...

നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം: നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഹർജി കോടതി തള്ളി; സിവിൽ നടപടികളുമായി മുന്നോട്ട് പോകാം

കൊച്ചി: സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രമുഖ നടൻ നിവിൻ പോളിയുമായുള്ള കടുത്ത സാമ്പത്തിക തർക്കത്തിൽ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന് കോടതിയിൽ നിന്നും വലിയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. 'രാമചന്ദ്ര ബോസ് ആൻഡ്...

യുവതിയെ 6 വർഷം പീഡിപ്പിച്ചു, മൂത്രം കുടിപ്പിച്ചു; ‘ആൾദൈവവും’ കൂട്ടാളികളും അറസ്റ്റിൽ

പുണെ: യുവതിയെ വർഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്യുകയും, ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ നിർബന്ധിക്കുകയും, മോഷണം നടത്താൻ പ്രേരിപ്പിക്കുകയും, വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവത്തെയും കൂട്ടാളികളെയും പുണെ പോലീസ്...

ഗവർണർ ഉദ്യോഗസ്ഥരുടെ യോഗംവിളിച്ച നടപടി: മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു, കത്തു നൽകിയതായി ഓഫീസ്

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് വിവരം ആരായുകയും സർക്കാരിന്റെ അതൃപ്തി അറിയിക്കുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി....

Popular this week