27.7 C
Kottayam
Friday, June 19, 2026

നോളജ് വാലി പദ്ധതിക്ക് 100 കോടി, ഗ്ലോബൽ ജോബ് വാച്ച്ടവറിന് 2 കോടി; യുവാക്കളെ ലക്ഷ്യമിട്ട് കേരള ബജറ്റ്

Must read

തിരുവനന്തപുരം: വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിനും വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി കൂടുതൽ യോജിപ്പിക്കുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു.

സംസ്ഥാനതല ഫ്യൂച്ചർ സ്‌കിൽസ് ആൻഡ് എംപ്ലോയിമെന്റ് ഇന്റലിജെൻസ് മിഷൻ ആയാണ് ഗ്ലാബൽ ജോബ് വാച്ച് ടവർ സംവിധാനം പ്രവർത്തിക്കുക. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പുതിയ തൊഴിൽ പ്രവണതകൾ നിരീക്ഷിച്ച് ഭാവിയിലേക്ക് ആവശ്യമായി വരുന്ന നൈപുണ്യങ്ങൾ തിരിച്ചറിഞ്ഞ്, പാഠ്യപദ്ധതി പരിഷ്‌കരണങ്ങൾക്ക് മാർഗനിർദേശം നൽകി, വ്യവസായ അക്കാദമിക പങ്കാളിത്തം ശക്തിപ്പെടുത്തി പ്രധാന മേഖലകളിലെ തൊഴിൽ ശക്തി ആസൂത്രണത്തിന് ഈ മിഷൻ പിന്തുണ നൽകും.

ഡിജിറ്റൽ സാങ്കേതികവിദ്യ, അത്യാധുനിക നിർമാണ മേഖല, ആരോഗ്യപരിപാലനം, ഹരിത സമ്പദ്‌വ്യവസ്ഥ, ലോജസ്റ്റിക്‌സ്, ടൂറിസം, അന്തർദേശിയ തൊഴിൽ മേഖലകൾ എന്നിവയ്ക്ക് മിഷൻ പ്രത്യേക പ്രാധാന്യം നൽകും. ഈ പദ്ധതികൾ ആരംഭിക്കുന്നതിനായി പ്രഥമികഘട്ട സഹായമായി രണ്ട് കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

ഇതിനുപുറമെ, കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനും അതുവഴി ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി കുട്ടികൾ സംസ്ഥാനത്തിന് പുറത്തുപോകുന്ന പ്രവണത മാറ്റുന്നതിനുമായി സമകാലികമായ അക്കാദമിക്ക് പ്രോഗ്രാമുകൾ, അത്യാധുനിക ഗവേഷണ പാർക്കുകൾ, മികവിന്റെ കേന്ദ്രങ്ങൾ എന്നിവയെ ഒരു കുടകീഴിൽ കൊണ്ടുവരുന്ന കേരള നോളജ് വാലി സ്ഥാപിക്കാനും സർക്കാർ പദ്ധതി ഒരുക്കിയിട്ടുണ്ടെന്ന് വി.ഡി. സതീശൻ അറിയിച്ചു.

- Advertisement -

ദേശീയ-അന്തർദേശീയ റാങ്കിങ്ങുകളിൽ മുൻനിരയിലുള്ള സർവ്വകലാശാലകളെയും ലോകോത്തര പാരമ്പര്യ സർവ്വകലാശാലകളെയും ആകർഷിക്കുന്ന രീതിയിലാകും നോളജ് വാലി എന്ന വിദ്യാഭ്യാസ കേന്ദ്രം പ്രവർത്തിക്കുക. ഉയർന്ന അക്കാദമിക മികവുള്ള ഒരു ഉപദേശക സമിതിയുടെ മാർഗ നിർദേശങ്ങളോടെയായിരിക്കും ഇത് പ്രവർത്തിക്കുക. ഇന്ത്യയിലേയും വിദേശത്തെയും മുൻനിര സർവ്വകലാശാലകളുമായി നോളജ് വാലി സഹകരിക്കും. ഇതിനായി 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഐഐടി മാതൃകയിൽ റിസർച്ച് പാർക്കിന് 60 കോടി നീക്കിവെച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; മുൻതൂക്കം വികസനപദ്ധതികൾക്ക്, അതിവേഗ റെയിൽപ്പാതയ്ക്ക് സാധ്യത

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒൻപതുമണിക്ക്. സദ്ഭരണവും സഹാനുഭൂതിയും മുഖമുദ്രയാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ആദ്യബജറ്റിൽ വികസനപദ്ധതികൾക്കാകും മുൻതൂക്കം. തുറമുഖ കേന്ദ്രികരണ വികസനത്തിനാകും ഊന്നൽ. പരന്ന...

എന്നാലേ എന്നോട് പറ….! മോദി-മെലോണി കൂടിക്കാഴ്ചയും ജയ്ശങ്കറിന്റെ പുഞ്ചിരിയും, സോഷ്യൽ മീഡിയയിൽ കൊടുമ്പിരി കൊണ്ട ചർച്ച

ന്യൂഡൽഹി: ഫ്രാൻസിൽ നടന്ന 2026-ലെ ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ നടന്ന സൗഹൃദ സംഭാഷണവും അതിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും ആഘോഷമാക്കുകയാണ് നെറ്റിസൺസ്. അവരുടെ...

നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം: നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഹർജി കോടതി തള്ളി; സിവിൽ നടപടികളുമായി മുന്നോട്ട് പോകാം

കൊച്ചി: സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രമുഖ നടൻ നിവിൻ പോളിയുമായുള്ള കടുത്ത സാമ്പത്തിക തർക്കത്തിൽ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന് കോടതിയിൽ നിന്നും വലിയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. 'രാമചന്ദ്ര ബോസ് ആൻഡ്...

യുവതിയെ 6 വർഷം പീഡിപ്പിച്ചു, മൂത്രം കുടിപ്പിച്ചു; ‘ആൾദൈവവും’ കൂട്ടാളികളും അറസ്റ്റിൽ

പുണെ: യുവതിയെ വർഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്യുകയും, ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ നിർബന്ധിക്കുകയും, മോഷണം നടത്താൻ പ്രേരിപ്പിക്കുകയും, വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവത്തെയും കൂട്ടാളികളെയും പുണെ പോലീസ്...

ഗവർണർ ഉദ്യോഗസ്ഥരുടെ യോഗംവിളിച്ച നടപടി: മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു, കത്തു നൽകിയതായി ഓഫീസ്

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് വിവരം ആരായുകയും സർക്കാരിന്റെ അതൃപ്തി അറിയിക്കുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി....

Popular this week