29.7 C
Kottayam
Saturday, June 13, 2026

സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി ബിവറേജസ് കോർപ്പറേഷൻ

Must read

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള
പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ബിവറേജസ് കോര്‍പ്പറേഷന്‍. ബെവ്ക്യു ആപ്പ് വഴി നൽകുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകൾക്കും ഔട്ട്‌ലെറ്റുകൾക്കും മദ്യം നൽകിയാൽ മതിയെന്നാണ് സർക്കുലറിലെ നിർദേശം.

ടോക്കൺ ഇല്ലാത്തവർക്കും മദ്യം നൽകി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സർക്കുലർ. സംസ്ഥാനത്ത് ഇനി മുതൽ മദ്യ വിൽപ്പനശാലകൾക്കും ബാറുകൾക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മദ്യം വിതരണം ചെയ്യണമെന്നാണ് സർക്കുലറിൽ പറയുന്നത്. ഇത് നടപ്പാക്കാനായി വെയർഹൗസ് മാനേജർമാർക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.

ഓഗസ്റ്റ് ഒന്നു മുതൽ ഒമ്പതു വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടോക്കണുകളും മദ്യവിൽപ്പനയും തമ്മിൽ വലിയ അന്തരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം.മദ്യക്കമ്പനികൾ വിതരണം കുറച്ചതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാനാണ് ഈ നിയന്ത്രണമെന്നാണ് സൂചന. വില ഉയർത്തി നൽകണമെന്ന കമ്പനികളുടെ ആവശ്യം പരിഗണിക്കാതായതോടെയാണ് സംസ്ഥാനത്തേക്കുള്ള മദ്യവിതരണത്തിന്റെ ഏതാണ്ട് 70 ശതമാനത്തോളം കുറച്ചത്.ജനുവരിയിൽ നടക്കേണ്ട ടെൻഡർ നടപടികൾ ജൂലായിലാണ് നടന്നത്. വൻതുക ഫീസ് കെട്ടിവച്ച് കമ്പനികൾ ടെൻഡറിൽ പങ്കെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇതോടെ പുതിയ കമ്പനികൾക്ക് മദ്യവിതരണത്തിനുള്ള അവസരവും ഇല്ലാതാവുകയായിരുന്നു.

അതേസമയം പുതിയ ഉത്തരവ് മദ്യവിൽപ്പനയെ സാരമായി ബാധിക്കുമെന്ന ആക്ഷേപമുണ്ട്. ടോക്കണിന് ആനുപാതികമായി മദ്യം എടുത്താൽ വിൽപ്പനാശാലയിലെ സ്‌റ്റോക്ക് കുറയും. മാത്രമല്ല ചുരുക്കം ബ്രാൻഡുകൾ മാത്രമാണ് ഔട്ട്‌ലെറ്റുകളിലെത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week