തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ടിപിആര്‍ എട്ട് ശതമാനമെങ്കിലുമായാല്‍ തിയേറ്ററുകള്‍ തുറക്കാം. അല്ലാതെ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടെന്ന് തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ പറയുന്നത് അനുസരിച്ചേ തിയറ്ററുകള്‍ തുറക്കൂ എന്നും ഫിയോക് ഭാരവാഹികള്‍ പറഞ്ഞു.
തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ വിനോദ നികുതിയില്‍ ഇളവ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് സജി ചെറിയാന്‍ അറിയിച്ചു. ഈ ആവശ്യം തീയേറ്റര്‍ ഉടമകള്‍ ഉന്നയിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News