എന്റെ അച്ഛനെ എനിക്ക് അറിയാം. പൊട്ടിത്തെറിച്ച് മീനാക്ഷി !!
കൊച്ചി:മലയാള സിനിമ പ്രേഷകരുടെ താര ദമ്പതികളുടെ മകളാണ് മീനാക്ഷി ദിലീപ്. ചെന്നൈയിൽ ഡോക്ടർ പഠനം നടത്തുന്ന മീനാക്ഷി സോഷ്യൽ മീഡിയിൽ സജീവമായ വ്യക്തിയാണ്. മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ എന്ന നിലയിൽ ഇരുവരുടെയും ആരാധകർക്കിടയിൽ ശ്രദ്ധയമാണ് താരം. അതിനാൽ മീനാക്ഷി പങ്ക് വെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഇതാ മീനാക്ഷിയുടെ ഒരു മറുപടിയാണ് വൈറലായി മാറുന്നത്. ദിലീപിന്റെ പിറന്നാൾ ദിനത്തിൽ മീനാക്ഷി പങ്ക് വെച്ച പോസ്റ്റ് ആണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്.
അതികം ആരും കണ്ടട്ടില്ലാത്ത ചിത്രമാണ് താരം സോഷ്യൽ മീഡിയിൽ പങ്ക് വെച്ചിരുന്നത്. ഈ പോസ്റ്റിലാണ് നിരവധി കമന്റ്കൾ കഴിഞ്ഞ ദിവസം മുതൽ വന്ന് തുടങ്ങിയത്. ദിലീപിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് ദിലീപിന്റെ പ്രൊഫൈലിൽ ലഭിക്കുന്നത്. കമന്റ്കൾ അതിര് വിട്ടതോടെ മീനാക്ഷിയും മറുപടിയുമായി എത്തുകയുണ്ടായി. അച്ഛനെ എനിക്ക് അറിയാം എന്നെ നീ പേടിപ്പിക്കേണ്ട എന്നി തുടങ്ങി നിരവധി കമന്റ്കളാണ് മീനാക്ഷി പങ്ക് വെച്ചത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ മീനാക്ഷി കമന്റ്കൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
തെറ്റ് പറ്റാത്ത ആരും ഉണ്ടാകില്ല ചില സാഹചര്യങ്ങൾ കാരണം സംഭവിച്ച് പോകുന്നതാണ്. എന്ന് തുടങ്ങുന്ന ഒരു കമന്റും ശ്രദ്ധയമാണ്.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേഗത്തിലാക്കി പോലീസ്. കേസിൽ പൾസർ സുനിയെയും നടൻ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തേക്കും. വിയ്യൂർ ജയിലിലുള്ള പൾസർ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക. ഇതിന്റെ നടപടിക്രമങ്ങൾ പോലീസ് ആരംഭിച്ചു.
തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകൻ ബാലചന്ദ്രകുമാറിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഈ മൊഴികളും മൊബൈൽഫോൺ അടക്കമുള്ള തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സുനിയെയും ദിലീപിനെയും ചോദ്യംചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങുന്നത്.
നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന പൾസർ സുനിയെ ചോദ്യംചെയ്യാനായി പോലീസ് സംഘം ആദ്യം കോടതിയിൽ അപേക്ഷ നൽകും. ഇതിനുശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക. അതിനിടെ, തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും സാധ്യതയുണ്ട്. സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.