28.2 C
Kottayam
Friday, June 5, 2026

സില്‍വര്‍ ലൈന്‍: എറണാകുളത്ത് രണ്ട് സ്റ്റോപ്പുകള്‍; തിരുവനന്തപുരം-കൊച്ചി യാത്രാസമയം ഒന്നര മണിക്കൂര്‍

Must read

കൊച്ചി: സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ എറണാകുളം ജില്ലയില്‍ രണ്ട് സ്റ്റോപ്പുകളുണ്ടാകും. 529.45 കിലോമീറ്ററുള്ള റെയില്‍ പാതയില്‍ രണ്ട് സ്റ്റോപ്പുകള്‍ ഉള്ള ഏക ജില്ല എറണാകുളമാണ്. കാക്കനാടും നെടുമ്പാശ്ശേരിയുമാണ് എറണാകുളത്തെ രണ്ട് സ്റ്റോപ്പുകള്‍. പദ്ധതിയില്‍ ആകെ 11 സ്റ്റോപ്പുകളാണ് നിര്‍ണ്ണയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനം എന്നനിലയിലാണ് എറണാകുളത്ത് രണ്ട് സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്.

കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നതിനാലാണ് നെടുമ്പാശ്ശേരിയില്‍ സ്റ്റോപ്പ്. തിരുവനന്തപുരം, കൊല്ലം,ചെങ്ങന്നൂര്‍, കോട്ടയം, കാക്കനാട്. നെടുമ്പാശ്ശേരി, തൃശൂര്‍,തിരൂര്‍,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെയാണ് നിലവില്‍ സില്‍വൈര്‍ ലൈന്‍ സ്റ്റോപ്പുകള്‍ നിര്‍ണ്ണയിച്ചിരിക്കുന്നത്.
കേരളത്തില്‍ ഏറ്റവും വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകളില്‍ ഒന്നായ ജന്‍ ശതാബ്ദി നാലു മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തുന്നത്.

സില്‍വര്‍ ലൈനിലൂടെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഒന്നര മണിക്കൂറിനുള്ളില്‍ എത്താന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. കോഴിക്കോട് നിന്ന് കൊച്ചിയിലേക്കെത്താന്‍ 75 മിനിറ്റ് മതിയാകും. ഒരു കിലോമീറ്ററിന് 2.75 രൂപ എന്ന നിരക്കിലാണ് നിലവില്‍ ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. 540 രൂപയാണ് എറണാകുളം-തിരുവനന്തപുരം യാത്രയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്.

പതിനൊന്ന് ജില്ലകളില്‍ കൂടിയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. പകല്‍ സമയങ്ങളില്‍ പാസ്സഞ്ചര്‍ ട്രെയിനുകളും രാത്രികാലങ്ങളില്‍ ഗുഡ്സ് ട്രെയിനുകളും ഓടിക്കാനാണ് ആലോചന. 480 ട്രക്കുകള്‍ റോ റോ സര്‍വീസിലൂടെ ഒരുദിവസം കൊണ്ടുപോകാന്‍ സാധിക്കും. അഞ്ച് റോ-റോ സ്റ്റേഷനുകള്‍ ഉണ്ടാകും. ഇവ പാസ്സഞ്ചര്‍ സ്റ്റേഷനുകളില്‍ നിന്ന് മാറിയാകും സ്ഥാപിക്കുക. കൊല്ലം, പഴങ്ങനാട്. തിരൂര്‍,കണ്ണൂര്‍ എന്നിവടങ്ങളില്‍ മെയിന്റനന്‍സ് ഡിപ്പോകള്‍ സ്ഥാപിക്കും. 46,206 റോഡ് യാത്രക്കാര്‍ സില്‍വര്‍ ലൈനിലേക്ക് മാറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

- Advertisement -

അതേസമയം, പദ്ധതിക്ക് എതിരെ പ്രതിഷേധങ്ങളും ശക്തമാണ്. പദ്ധതിക്ക് എതിരെ നൂറു കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണ്. ജനസമക്ഷം കെ-റെയില്‍ എന്ന മുഖ്യമന്ത്രിയുടെ വിശദീകരണ യോഗം ഇന്ന എറണാകുളം ടിജിഎം ഹാളില്‍ നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week