കുഞ്ഞാലി വരും.. അതെനിയ്ക്കേ പറയാൻ കഴിയൂ, പുതിയ ടീസർ പുറത്തുവിട്ട് നിർമ്മാതാക്കൾ
കൊച്ചി:മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ആന്‍റണി പെരുമ്ബാവൂരിന്‍റെ ശബ്ദാഭിനയത്തോടെ സിനിമയിലെ നിര്‍ണായക രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ ടീസര്‍ പുറത്ത്.
ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ആശങ്കകള്‍ പരിഹരിച്ചുള്ള പുതിയ ടീസറില്‍ മരക്കാറിന്‍റെ ഡിസംബര്‍ രണ്ടിലെ റിലീസ് തിയതിയും നിര്‍മാണ കമ്ബനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്‍റണി പെരുമ്ബാവൂര്‍, നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധി ജി സുരേഷ്‌കുമാര്‍, തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് പ്രസിഡന്‍റ് വിജയകുമാര്‍ എന്നിവരുമായി മന്ത്രി സജി ചെറിയാനും ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവരും നടത്തിയ ചര്‍ച്ചയിലാണ് മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനമായത്. ഉപാധികള്‍ ഇല്ലാതെയാണ് സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക.
തിയറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിര്‍മാതാവ് ആന്‍റണി പെരുമ്ബാവൂര്‍ വേണ്ടെന്നു വെച്ചതായും എല്ലാവരെയും ഒരുമിപ്പിക്കുകയെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ 31 വരെ സിനിമകളുടെ വിനോദനികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായും സജി ചെറിയാന്‍ പറഞ്ഞു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാറിന്‍റെ ബജറ്റ് 100 കോടിയാണ്. തന്‍റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്ബാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുഗ്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ.