24.9 C
Kottayam
Saturday, June 6, 2026

മോഹൻലാലിന് സന്തോഷം അടക്കാനാവുന്നില്ല,ഗംഭീര സര്‍പ്രപൈസിന്‍റെ പൂട്ട് തുറക്കാനുള്ള സമയമായെന്ന് താരം

Must read

മരക്കാര്‍’ (Marakkar) തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലെ ആഹ്ളാദം പങ്കുവച്ച് മോഹന്‍ലാല്‍ (Mohanlal). “ആ ഗംഭീര സര്‍പ്രപൈസിന്‍റെ പൂട്ട് തുറക്കാനുള്ള സമയമായി. ഞങ്ങളുടെ സന്തോഷം അടക്കാനാവുന്നില്ല. മനോഹരമായ ദൃശ്യവിസ്‍മയം അതിന്‍റെ എല്ലാ ചാരുതയോടും, അത് എവിടേക്കുവേണ്ടിയാണോ നിര്‍മ്മിക്കപ്പെട്ടത്, അവിടെത്തന്നെ ആസ്വദിക്കാന്‍ പോവുകയാണ് നിങ്ങള്‍”. മരക്കാറിന്‍റെ ആഗോള തിയറ്റര്‍ റിലീസ് തീയതി പങ്കുവച്ചുകൊണ്ട് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രഖ്യാപനം വന്നതിനു ശേഷം കഴിഞ്ഞ ഒരാഴ്ചയായി നടന്ന ചര്‍ച്ചകളിലാണ് ചിത്രം തിയറ്റര്‍ റിലീസ് ആണെന്നുള്ള തീരുമാനം പുറത്തുവന്നത്. മന്ത്രി സജി ചെറിയാന്‍ ആണ് ആദ്യമായി മാധ്യമങ്ങളോട് റിലീസ് തീയതി പ്രഖ്യാപിച്ചത്. ഡിസംബര്‍ 2നാണ് ലോകമാനമുള്ള തിയറ്ററുകളില്‍ ചിത്രം എത്തുക. ആ സമയമാവുമ്പോഴേക്ക് തിയറ്ററുകളില്‍ 75 ശതമാനം സീറ്റുകളിലേക്ക് കാണികളെ പ്രവേശിപ്പിക്കാന്‍ ധാരണയായിട്ടുണ്ടെന്നും അറിയുന്നു. സിനിമാ രംഗത്തെ എല്ലാ സംഘടനകളെയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മരക്കാറിന്‍റെ തിയറ്റര്‍ റിലീസ് യാഥാര്‍ഥ്യമാവുന്നത്. സംസ്ഥാന സര്‍ക്കാരിനും മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു താല്‍പര്യം.

എട്ടാം തീയതി ചെന്നൈയില്‍ നടന്ന, ചിത്രത്തിന്‍റെ ആദ്യ സ്വകാര്യ പ്രദര്‍ശനത്തില്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ചിത്രം കണ്ടിരുന്നു. ഇതിനുശേഷം തിയറ്റര്‍ റിലീസ് എന്ന അഭിപ്രായത്തിലേക്ക് മോഹന്‍ലാലും അന്തിമമായി എത്തിയെന്നാണ് വിവരം. ഒടിടി റിലീസ് എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഔദ്യോഗിക റിലീസ് തീയതിയോ ഏത് പ്ലാറ്റ്‍ഫോം എന്നതോ ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇനി തിയറ്റര്‍ റിലീസിനു പിന്നാലെയാവും ചിത്രം ഒടിടിയില്‍ എത്തുക. ഇത് എത്ര ദിവസത്തിനു ശേഷമായിരിക്കും എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നാണ് അറിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week