BusinessNews

ലോക്ക്ഡൗണില്‍ പുതിയ ഓഫറുമായി വോഡാഫോണ്‍,റീചാര്‍ജ് ചെയ്യുമ്പോള്‍ പണം തിരികെ ലഭിയ്ക്കും

മുംബൈ: കൊവിഡ് ലോക്ക് ഡൗണിനിടെ ക്യാഷ്ബാക്ക് ഓഫര്‍ അവതരിപ്പിച്ച് വോഡഫോണ്‍. മറ്റൊരാള്‍ക്ക് റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ ക്യാഷ്ബാക്ക് ലഭിക്കുന്ന രീതിയിലാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് ഇല്ലാത്ത നിരവധി പേര്‍ റീചാര്‍ജ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നുവെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് വോഡാഫോണ്‍- ഐഡിയ ഇത് നടപ്പിലാക്കുന്നത്. ഒരു ഉപഭോക്താവ് മറ്റൊരു വോഡഫോണ്‍ ഉപഭോക്താവിനായി ഒരു ഓണ്‍ലൈന്‍ റീചാര്‍ജ് നടത്തുമ്പോള്‍ 6 ശതമാനം തുകയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്.

ഓണ്‍ലൈനില്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക്, ഈ ഓഫര്‍ ലഭിക്കും, ഇതിനായി മൈവോഡഫോണ്‍ ആപ്പ് അല്ലെങ്കില്‍ മൈഐഡിയ ആപ്പ് വഴി നമ്പറുകള്‍ റീചാര്‍ജ് ചെയ്യണമെന്നു മാത്രം. 2020 ഏപ്രില്‍ 30 വരെ ഈ ഓഫര്‍ ലഭിക്കും. ഒരു ടെലികോം കമ്പനി എന്ന നിലയില്‍, ലോക്ക്ഡൗണ്‍ പോലെയുള്ള അവസ്ഥകളില്‍ ഉപഭോക്താക്കളുമായി തടസ്സമില്ലാത്ത കണക്റ്റിവിറ്റിഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഓഫര്‍ അവതരിപ്പിച്ചെന്നാണ് കമ്പനി പറയുന്നത്.

നേരത്തെ തന്നെ ലോക്ക് ഡൗണ്‍ കാലത്ത് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി ടെലികോം കമ്പനികള്‍ രംഗത്തെത്തിയിരുന്നു. റീച്ചാര്‍ജ് പ്ലാനുകളില്‍ ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും അന്വേഷിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇവ നല്‍കാനാണ് ടെലികോം കമ്പനികള്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യാനോ വീട്ടില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനോ ഇവ അനുയോജ്യമല്ലെന്നാണ് വിലയിരുത്തല്‍.

എയര്‍ടെല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് 5 രൂപയ്ക്ക് 4 ജിബി ഡേറ്റയാണ്. 7 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 7 ദിവസങ്ങള്‍ക്ക് ശേഷം ഡേറ്റ ബാക്കിയുണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയില്ല. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ പ്ലാന്‍ ലഭിക്കുക.

വോഡഫോണ്‍ 7 രൂപ മുതലാണ് റീച്ചാര്‍ജ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍ അവര്‍ നല്‍കും. സൂപ്പര്‍ അവറില്‍ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു മണിക്കൂര്‍ നേരം പരിധിയില്ലാത്ത കോളിംഗും 4 ജി ഡേറ്റയും നല്‍കുന്നു. 16 രൂപയ്ക്കും ഉപഭോക്താക്കള്‍ക്കായി ഇത്തരമൊരു പ്ലാന്‍ വോഡഫോണ്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇത് ഒരു ഡാറ്റാ നിര്‍ദ്ദിഷ്ട പ്ലാനാണ്. ഇതില്‍ 3 ജി ഡാറ്റയോ 4 ജി ഡാറ്റയോ ഒരു മണിക്കൂര്‍ നേരം പരിധിയില്ലാതെ ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്കായി സൂപ്പര്‍ വീക്ക് ഓഫര്‍ എന്ന ഒരു പ്ലാനും വോഡഫോണ്‍ ഒരുക്കിയിട്ടുണ്ട്. 4 ജി സിമ്മുകള്‍ക്കായി പരിധിയില്ലാത്ത കോളുകളും 250 എംബി ഡേറ്റയും നല്‍കുന്നു.

ബിഎസ്എന്‍എല്ലും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. എട്ട് രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം കോളുകള്‍ക്ക് മിനിട്ടില്‍ 15 പൈസയും ഓണ്‍നൈറ്റ് കോളുകള്‍ക്ക് 35 പൈസയുമാണ് നിരക്ക്. ഇത് പോലെ 19 രൂപയ്ക്കും ബിഎസ്എന്‍എല്‍ പ്ലാന്‍ അവതരിപ്പിക്കുന്നുണ്ട്. 90 ദിവസത്തേക്കാണ് ഇതിന്റെ വാലിഡിറ്റി. എട്ട് രൂപയുടെ പ്ലാനില്‍ ലഭ്യമാകുന്നത് പോലെ കോളുകള്‍ക്ക് മിനിട്ടില്‍ 15 പൈസ വീതവും ഓണ്‍നൈറ്റ് കോളുകള്‍ക്ക് മിനിട്ടില്‍ 35 പൈസയും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 44 രൂപയ്ക്ക് മറ്റൊരു പ്ലാനും ബിഎസ്എന്‍എല്‍ നല്‍കിയിട്ടുണ്ട്.

ജിയോയും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫര്‍ നല്‍കുന്നുണ്ട്. 49 രൂപയ്ക്ക് 3 ദിവസത്തേക്ക് 600 എംബി ഡാറ്റയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. സൗജന്യ ലോക്കല്‍, എസ്ടിഡി കോളുകള്‍, സൗജന്യ റിലയന്‍സ് ജിയോ സബ്സ്‌ക്രിപ്ഷന്‍ എന്നിവയും പ്ലാന്‍ നല്‍കുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker