റെയില്‍വേ ഗേറ്റ് തുറന്നു നല്‍കാതിരുന്നതില്‍ മലയാളി ജീവനക്കാരനെ മദ്യപന്‍ ആക്രമിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളി മണപ്പാറ സന്യാസിപ്പെട്ടില്‍ അമ്പലപ്പുഴ സ്വദേശി ജി. ഗോകുലിന്റെ തലയ്ക്കും താടിയെല്ലിനുമാണ് പരിക്കേറ്റത്.
ബൈക്ക് യാത്രക്കാരന്‍ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു ഗോകുല്‍ ഗേറ്റ് തുറക്കില്ല എന്നു പറഞ്ഞതോടെ മടങ്ങി പോയ ആക്രമി പിന്നീട് കാബിനിലെത്തി റെയില്‍വേയുടെ ട്രൈകളര്‍ ടോര്‍ച്ചു ഉപയോഗിച്ചു തലയ്ക്കടിക്കുകയായിരുന്നു.
ഒപ്പം കല്ലെടുത്തെറിയുകയും ചെയ്തു. അപകടത്തില്‍ പരുക്കേറ്റ ഗോകുലിനെ റെയില്‍വേ ഉദ്യോഗസ്ഥരാണ് ആശുപത്രിയിലേക്കു പ്രവേശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്നു റെയില്‍വേ പോലീസ് കേസ്സെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News