കണ്ണൂർ:വെള്ളൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ.
കോറോം സ്വദേശിനി സുനീഷയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് വിജേഷിനെയാണ് പയ്യന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച വൈകുന്നേരമാണ് സുനീഷയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.ഒന്നരവർഷം മുമ്പാണ് വിജേഷും സുനീഷയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും അകൽച്ചയിലായിരുന്നു. പിന്നീട് ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങളുണ്ടായതിനെത്തുടർന്നാണ് സുനീഷ സ്വന്തം വീട്ടുകാരുമായി അടുത്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.
അതേസമയം, സുനീഷ ഭർതൃവീട്ടിൽ പീഡനം അനുഭവിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന ഫോൺസംഭാഷണം അവരുടെ മരണത്തിന് പിന്നാലെ പുറത്തുവന്നിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News