KeralaNews

സില്‍വര്‍ ലൈൻ: സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞു,ശ്രീധരന്റെ ബദൽ പാർട്ടി ചർച്ച ചെയ്യുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വേഗത ഉള്ള ട്രെയിന്‍ വേണമെന്ന് ബിജെപി നേരത്തെ നിലപാട് എടുത്തു. ശ്രീധരന്റെ ബദൽ പാർട്ടി വിശദമായി ചർച്ച ചെയ്യുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സിപിഎം സെമിനാർ ചീറ്റിപ്പോയെന്നും കെ സുരേന്ദ്രൻ. സംവാദം എന്ന പേരിൽ നടത്തിയത് പാർട്ടി സമ്മേളനമാണ്. സ്ത്രീ ശബ്ദം കേട്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

സിൽവർലൈനിൽ  ഇ. ശ്രീധരന്റെ ബദൽ നിർദ്ദേശത്തോടുള്ള സമീപനം മാറ്റി ബിജെപി. സംസ്ഥാന സർക്കാർ ആദ്യം തീരുമാനമെടുത്ത ശേഷം പാർട്ടി ചർച്ച ചെയ്ത് നിലപാടെടുക്കുമെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി. ബദൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഒറ്റയടിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച സുരേന്ദ്രന്റെ നടപടി വിവാദമായതിനെ തുടർന്നാണ് പിന്മാറ്റം.

ഇ ശ്രീധരൻ കെവി തോമസ് വഴി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയുളള ബിജെപിയുടെ പരസ്യപിന്തുണ വലിയ ചർച്ചയായിരുന്നു. പൊന്നാനിയിലെ ശ്രീധരന്റെ വീട്ടിലെത്തിയായിരുന്നു സുരേന്ദ്രൻെ പിന്തുണ പ്രഖ്യാപിക്കൽ. ചർച്ച കൂടാതെ നയപരമായ വിഷയത്തിലെ നിലപാട് പ്രഖ്യാപിക്കലിൽ പാർട്ടിയിൽ അതൃപ്തിയുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കലിലെ പ്രശ്നം മാത്രമല്ല. പാരിസ്ഥിതിക- സാമ്പത്തിക ബാധ്യതകടളക്കം ഉന്നയിച്ചായിരുന്നു സിൽവർലൈനിനെ ബിജെപി നേരത്തെ ശക്തമായി എതിർത്തത്. 

ഒരു ചെറുകുറിപ്പിലൂടെ ബദൽ വന്നപ്പോൾ പഴയതെല്ലാം മറന്നതാണ് വിവാദമായത്. സിപിഎം- ബിജെപി ഡീലാണെന്ന് വരെ കോൺഗ്രസ് ആക്ഷേപം ഉയർത്തി. തിരിച്ചടി ഭയന്ന് ബദലിൽ മെല്ലെപ്പോയാൽ മതിയെന്ന് സിപിഎം നിലപാടെടുത്തത്.

അതിന് പിന്നാലെയാണിപ്പോൾ സുരേന്ദ്രന്റെയും പിന്മാറ്റം.  സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ശോഭാ സുരേന്ദ്രൻ വിമർശിച്ചിരുന്നു. സുരേന്ദ്രനെ അനുകൂലിക്കുന്ന ജനറൽ സെക്രട്ടറി പി സുധീർ ശോഭക്കെതിരെ പരസ്യമായി രംഗത്തെത്തിയെങ്കിലും സുരേദ്രൻ ശോഭയുടെ വിമർശനങ്ങളെ തൊട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker