EntertainmentKeralaNews

ഞാൻ കണ്ടുപിടിച്ച ആളായിരുന്നു, അധികം വൈകാതെ ഡിവോഴ്സായി! ആകെ തകർന്നുപോയി; മനസുതുറന്ന് അഞ്ജു ജോസഫ്

കൊച്ചി:റിയാലിറ്റി ഷോയിലുടെ ശ്രദ്ധേയയായ മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായികയാണ് അഞ്ജു ജോസഫ്. അടുത്തിടെയായി ചില സിനിമകളിലും അഞ്ജു അഭിനയിച്ചിരുന്നു. സ്റ്റാർ മാജിക്ക് അടക്കമുള്ള പരിപാടികളിലൂടെ ശ്രദ്ധേയനായ ഷോ ഡയറക്ടർ അനൂപ് ജോണിനെയാണ് താരം വിവാഹം ചെയ്തത്. എന്നാൽ ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അകന്ന് ജീവിക്കുകയാണ്. ഇപ്പോഴിതാ വിവാഹ മോചനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അഞ്ജു ജോസഫ്.

‘എല്ലാ റിലേഷൻഷിപ്പ്‌സും അവസാനിക്കുമ്പോൾ ഒരുപാട് വേദനയുണ്ടാകും. അത് പാട്‌നറുമായിട്ടുള്ളതാണെങ്കിലും മാതാപിതാക്കളുമായിട്ട് ഉള്ളതാണെങ്കിലും സുഹൃത്തുക്കളുമായിട്ടുള്ളതാണെങ്കിലും. എത്ര ഇല്ലെന്ന് പറഞ്ഞാലും വേദനയുണ്ടാകും. അതിൽ നിന്നും പുറത്ത് കടക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചിലർ പറഞ്ഞ് കേട്ടിട്ടുണ്ട് സെപ്പറേഷൻ വളരെ എളുപ്പമാണെന്ന്. ഒരുമിച്ച് ജീവിക്കാനാണ് വിഷമമെന്ന്. 

ഞാൻ വിവാഹമോചിതയാണെന്ന് അറിയാത്തതുകൊണ്ടാകാം പലരും അത് തമാശയായൊക്കെ എന്നോട് സംസാരിക്കുമ്പോൾ പറയുന്നത്. പക്ഷെ ഈ അവസ്ഥയിലൂടെ പോയിട്ടുള്ളവർ ഒരിക്കലും അത് പറയില്ല. ഡിവോഴ്‌സായാൽ അത് രണ്ട് പേരെയും എഫക്ട് ചെയ്യും. ഡിവോഴ്‌സിന് ശേഷം ഒരു ജീവിതമുണ്ട്. നമ്മൾ ഒരാളെ സ്‌നേഹിക്കുമ്പോൾ നമ്മൾ വിചാരിക്കും അവരില്ലാതെ നമുക്ക് ഇനി ജീവിക്കാനാവില്ലെന്ന്.

ഹാപ്പിയായുള്ള റിലേഷൻഷിപ്പ് അല്ലെങ്കിൽ വേർപിരിയണം. എനിക്ക് നേരത്തെ എന്നെ ഇഷ്ടമല്ലായിരുന്നു. മറ്റുള്ളവർക്ക് വേണ്ടിയാണ് ജീവിച്ചിരുന്നത്. ഗുഡ് ഗേൾ സിൻഡ്രം ആയിരുന്നു. ഗേൾ നെക്സ്റ്റ് ഡോർ ഇമേജ് ബ്രേക്ക് ചെയ്യരുതെന്ന് ഉണ്ടായിരുന്നു. മാത്രമല്ല ഞാൻ തന്നെ കണ്ടുപിടിച്ച റിലേഷൻഷിപ്പായിരുന്നു എന്റേത്. അതുകൊണ്ട് തന്നെ ഈ റിലേഷൻഷിപ്പ് എങ്ങനെയെങ്കിലും വർക്ക് ചെയ്യണമെന്ന പ്രഷർ ഞാൻ തന്നെ എനിക്ക് മുകളിലിട്ടിരുന്നു. 

ഡിവോഴ്‌സ് എന്ന വാക്കിനോട് വല്ലാത്ത പേടിയായിരുന്നു. ഡിവോഴ്‌സായാൽ ഞാൻ എങ്ങനെ പുറത്ത് ഇറങ്ങി നടക്കും, പാരന്റ്‌സിനോട് നാട്ടുകാർ ചോദ്യങ്ങൾ ചോദിക്കുമല്ലോ അവരെ ഇത് എങ്ങനെ ബാധിക്കും എന്നുള്ള ചിന്തയായിരുന്നു. എന്റെ അമ്മ സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യുകയും തീരുമാനം എടുക്കുകയുമെല്ലാം ചെയ്യുന്നയാളാണ്. പക്ഷെ വിവാഹമോചനം എന്നത് അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്കും അത് വലിയ വിഷമമുണ്ടാക്കി.

പാട്‌നർ ഇല്ലാതെയുള്ള ജീവിതത്തെ കുറിച്ച് അമ്മയ്ക്ക് ആലോചിക്കാൻ പറ്റില്ല. ഡിവോഴ്‌സായി ഞാൻ എങ്ങനെ ജീവിക്കും എന്നതൊക്കെയായിരുന്നു അമ്മയുടെ ഉത്കണ്ഠയെന്നും കുടുംബത്തിലെ ഒരു ബന്ധു കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുത്തപ്പോഴാണ് അമ്മ തന്റെ തീരുമാനത്തെ അനുകൂലിച്ചത്’ അഞ്ജു ജോസഫ് പറഞ്ഞു. ഐ ആം വിത്ത് ധന്യ വർമ്മ എന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. 

അഞ്ച് വർഷത്തോളം പ്രണയിച്ച ശേഷമാണ് അഞ്ജുവും അനൂപ് ജോണും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തോട് തുടക്കത്തിൽ വീട്ടുകാർക്ക് എതിർപ്പായിരുന്നു. എന്നാൽ പിന്നീട് സമ്മതിക്കുകയായിരുന്നുവെന്ന് അഞ്ജു തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. 2011ൽ ഡോക്ടർ ലവ് എന്ന ചിത്രത്തിൽ പാടിയാണ് സിനിമയിൽ അഞ്ജുവിന്റെ തുടക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker