KeralaNewsPolitics

എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണം ഇ.പി.ജയരാജന്‍റെ തിരക്കഥയെന്ന് കെ സുധാകരൻ,കാമറകളിൽ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുവെന്നും കെ.പി.സി.സി പ്രസിഡണ്ട്

കണ്ണൂർ : എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണം ഇ.പി.ജയരാജന്‍റെ തിരക്കഥ എന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാൻ ജയരാജന്‍ ഗുണ്ടകളെ വച്ച് നടത്തിയ ആക്രമണം ആണിത്. രാഹുലിന്‍റെ സന്ദർശന പ്രാധാന്യം ഇല്ലാതാക്കാൻ ആണ് സി പി എം ശ്രമം. കാമറകളിൽ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുവെന്നും കെ.സുധാകരൻ ചോദിച്ചു.അക്രമം നടന്ന ഉടൻ അവിടെ എത്തിയ ഇ പി ജയരാജൻ എങ്ങനെയാണ് അത് കോൺഗ്രസ് പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞത്. ഒരു തെളിവും ഇല്ലാതെ എങ്ങനെയാണ് ഇ പി ജയരാജൻ ആരോപണം ഉന്നയിക്കുന്നതെന്നും ഇ പി ജയരാജൻ ചോദിച്ചു.

പൊലീസ് കാവൽ ഉള്ള , സി സി ടി വി കാമറ ഉളള എ കെ ജി സെൻററിന് നേരെ നടന്ന ആക്രമണം തിരക്കഥയുടെ ഭാഗമാണ്. ഇത് ചെയ്തത് സി പി എം ഗുണ്ടകളെ നിയന്ത്രിക്കുന്ന ഇ പി ജയരാജനാണ്. തിരുവനന്തപുരത്തെ ഗുണ്ടകളെ വച്ച് ഇ പി ജയരാജൻ ചെയ്ത അക്രമം ആണിതെന്നും കെ സുധാകരൻ ആരോപിച്ചു. 

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തുമ്പോൾ കോൺഗ്രസ് പ്രവർത്തർ ആരെങ്കലും ഇത്തരമൊരു മണ്ടത്തരത്തിന് മുതിരുമോ? അങ്ങനെ കരുതുന്നവർ ഉണ്ടെങ്കിൽ അവർ വിഡിഢികളായിരിക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശന വാർത്തയുടെ പ്രാധാന്യം ഇല്ലാതാക്കാൻ ഇ പി ജയരാജൻ തന്നെ ചെയ്ത അക്രമമാണിത്-കെ സുധാകരൻ പറഞ്ഞു

സി സി ടി വി കാമറ ചുറ്റും ഉള്ള എ കെ ജി സെൻററിലെ ഒരു കാമറയിൽ പോലും വ്യക്തമാകാത്ത തരത്തിൽ അക്രമി രക്ഷപെട്ടു എങ്കിൽ അത് എ കെ ജി സെൻററിനെ കുറിച്ച് കൃത്യമായി അറിയുന്ന ആൾ ആകണം. ബോംബേറ് കോൺഗ്രസ് രീതി അല്ലെന്നും കെ  സുധാകരൻ പറഞ്ഞു. 

കെ പി സി സി ഓഫിസ് ആക്രമിച്ചപ്പോൾ കോൺഗ്രസ് ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. ദൃശ്യങ്ങൾ വ്യക്തമായിരുന്നു. എന്നാൽ എ കെ ജി സെൻറർ ആക്രമണ ദൃശ്യങ്ങളിൽ ഒന്നും വ്യക്തമാകുന്നില്ലെന്ന് പറയുന്നു. ഇത് തന്നെ ആക്രമണം നാടകമാണെന്ന് വ്യക്തമാക്കുന്നതാണെന്ന് കെ സുധാകരൻ പ്രതികരിച്ചു.

കെ ജി സെന്‍ററിന് നേരെയുള്ള ആക്രമണം വൻ ഗൂഢാലോചനയുടെ ഭാഗമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി പി എമ്മിനെതിരേയും എൽ ഡി എഫിനെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്‍റെ ഭാഗമായാണ് എ കെ ജി സെന്‍ററിനെതിരെ ആക്രമണം നടന്നത്. നാട്ടിൽ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആക്രമണം ഉണ്ടായ എ കെ ജി സെന്‍റർ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. 

ഇന്നലെ 11.30യോടെ ആണ് എ കെ ജി സെന്‍ററിലേക്ക് ആക്രമണം ഉണ്ടായത്.സ്കൂട്ടറിലെത്തിയ ആൾ എ കെ ജി സെന്‍ററിൻറെ ഭിത്തിയിലേക്ക് സ്ഫോടന വസ്തു എറിയുകയായിരുന്നു. ഉഗ്ര ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് എ കെ ജി സെൻററിൽ ഉണ്ടായിരുന്ന മുതിർന്ന സി പി എം നേതാവ് പി കെ ശ്രീമതിയും ഓഫിസ് സെക്രട്ടറിയും പറഞ്ഞു. സംഭവത്തെ തുടർന്ന് മന്ത്രിമാരും മുതിർന്ന സി പി എം നേതാക്കളും അടക്കമുള്ളവർ സ്ഥലത്തെത്തി. കോൺഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമം ആണെന്നായിരുന്നു എ.വിജയരാഘവൻ പറഞ്ഞത്.

ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നഗരത്തിൽ പ്രകടനം നടത്തി. പ്രവർത്തകർ സംയമനം പാലിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker