മോഹൻലാൽ ആ പരാതി പറഞ്ഞുതീരും മുമ്പേ ഇന്ദ്രൻസ് ലാലേട്ടന്റെ കവിളിൽ ഉമ്മ വെച്ചു; അമ്മ വേദിയിലെ ആ സംഭവം
കൊച്ചി:കഴിഞ്ഞ ദിവസമാണ് അമ്മ സംഘടനയുടെ ജനറൽ യോഗം നടന്നത്. താരങ്ങൾ എത്തിയ യോഗത്തിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അത്തരത്തിലൽ വൈറൽ ആയ ഒരു വീഡിയോ ആണ് മോഹൻലാലിന്റെയും ഇന്ദ്രൻസിന്റെയും. വളരെ രസകരമായ ഈ വീഡിയോ വളരെ വേഗത്തിലായിരുന്നു വൈറൽ ആയത്.
യോഗത്തിൽ ചലച്ചിത്ര പുരസ്ക്കാര ജേതാക്കൾക്ക് ഒരുക്കിയ ആദരവിൽ ഇന്ദ്രൻസിന് ഉപഹാരം സമ്മാനിച്ച ശേഷം മോഹൻലാൽ ചുംബിക്കുന്നതാണ് വീഡിയോ. പിന്നാലെ ഇന്ദ്രൻസും മോഹൻലാലിന് ചുംബനം നൽകിയിരുന്നു.
ഞാൻ എല്ലാവർക്കും ചുംബനം നൽകും എനിക്ക് ആരും തരാനില്ല എന്ന് മോഹൻ പരാതി പറഞ്ഞപ്പോഴാണ് ഇന്ദ്രൻസ് ഉടൻ തന്നെ മോഹൻലാലിന് ചുംബനം നൽകിയത്. സംഘടനയുടെ പുതിയ ജനറൽ സെക്രട്ടറി ആയി ചുമതലയേറ്റ സിദ്ദിഖും വേദിയിൽ ഉണ്ടായിരുന്നു.എന്തായാലും ഈ രസകരമായ നിമിഷം എല്ലാവരും വലിയ രീതിയിൽ ഏറ്റെടുക്കുകയായിരുന്നു.
25 വർഷത്തിന് ശേഷം സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇടവേള ബാബു സ്ഥാനം ഒഴിയുന്നുവെന്ന പ്രത്യേകത ഉണ്ടായിരുന്നു ഇത്തവത്തെ യോഗത്തിന്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് ഉണ്ടായത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. നാല് തവണ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ 2018 – 21 കാലത്ത് എക്സിക്യൂട്ടിവ് കമ്മറ്റി അം
യോഗത്തിന് മമ്മൂട്ടി എത്തിയിരുന്നില്ല. മമ്മൂട്ടി എന്തേ എത്താതിരുന്നത് എന്ന ചോദ്യം ആരാധകർ ഉയർത്തിയിരുന്നു. ലണ്ടനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷത്തിലാണ് അദ്ദേഹം. നേരത്തെ തന്നെ മമ്മൂട്ടി സംഘടനയെ ഇക്കാര്യം അറിയിച്ചിരുന്നു.
ഇത്തവണ അമ്മയിൽ യഥാർത്ഥത്തിൽ ഒരു തലമുറമാറ്റമായിരുന്നു എല്ലാവരും ആഗ്രഹിച്ചിരുന്നെന്ന് ജഗദീഷ് പറഞ്ഞിരുന്നു. പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമൊക്കെ ഭരണസമിതിയിൽ വന്നാൽ നന്നായിരിക്കുമെന്ന് കരുതി എന്നാൽ അവരൊന്നും സന്നദ്ധരായില്ല ഇതോടെയാണ് മോഹൻലാൽ സ്വയം മുന്നോട്ട് വന്നതെന്നും സത്യത്തിൽ തങ്ങളൊക്കെ നിർബന്ധിച്ചുവെന്ന് പറയാമെന്നും അദ്ദേഹം പറയുന്നു.
പുതുതലമുറയുടെ തിരക്കായിരിക്കും അവരെ പിന്നോട്ട് വലിക്കുന്നത്. ഒരുപക്ഷേ, കൂടുതൽ സമയം വിനിയോഗിക്കാൻ ആവില്ലെന്ന ചിന്ത കൂടിയാകാം കുറച്ച് കൂടെ കവിയുമ്പോൾ പദവികൾ ഏറ്റെടുക്കാൻ അവർ തയ്യാറാകും. എന്തായാലും അമ്മ മുന്നോട്ട് പോയെ പറ്റുകയുള്ളൂ നടൻ വ്യക്തമാക്കി