‘ഞാൻ ഒരു കല്യാണം കഴിച്ചതാണ്… ഒരേ വൈബ് ഉള്ളവർ ഒന്നിക്കുന്നത് ഭാഗ്യമല്ലേ… മുഖം വരെ ഒരേപോലെ’; റിമി ടോമി!
കൊച്ചി:റിമി ടോമി എന്നാൽ ഒരു ഫുൾ പാക്കേജാണ്. പാട്ടും സംസാരവും എനർജി ലെവലും എല്ലാംകൊണ്ടും ഏത് വേദിയിൽ ചെന്നാലും നിഷ്പ്രയാസം കാഴ്ചക്കാരെ തന്റെ പക്ഷത്താക്കും റിമി ടോമി. സ്റ്റേജ് ഷോകളും ടെലിവിഷൻ ഷോകളും അത്ര മനോഹരമായാണ് റിമി ടോമി കൈകാര്യം ചെയ്യാറുള്ളത്. ഗായിക എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും കൗണ്ടർ കോമഡി അടിക്കുന്ന കാര്യത്തിൽ ഇപ്പോഴത്തെ സ്റ്റാൻ്റപ്പ് കൊമേഡിയന്മാരെ വരെ റിമി കടത്തിവെട്ടും.
ടെൻഷൻ നിറഞ്ഞ ജീവിതത്തിനിടയിൽ റിമി അവതരിപ്പിക്കുന്ന ടിവി ഷോകൾ കണ്ട് സന്തോഷം കണ്ടെത്തുന്നവർ നിരവധിയാണ്. പലരും അത് കമന്റായി കുറിക്കാറുമുണ്ട്. തലേന്ന് പഠിച്ച് വന്ന കൗണ്ടർ അടിക്കുന്നവരെപോലെയല്ല റിമി സ്പോട്ടിൽ റിമി പറയുന്ന കോമഡി കേട്ട് സഹതാരങ്ങൾ വരെ മതി മറന്ന് ചിരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഷാരൂഖിനെയും ദീപികയേയും വരെ ഒറ്റ ഇന്റർവ്യൂവിലൂടെ തന്റെ ഫാനാക്കി മാറ്റിയിട്ടുണ്ട് റിമി.
ഹിന്ദി അത്ര വശമില്ലായിരുന്നിട്ടും രണ്ട് ബോളിവുഡ് സൂപ്പർ താരങ്ങളെ മനോഹരമായി ഹാന്റിൽ ചെയ്തു റിമി. ഗായിക എന്ന നിലയിൽ തനിക്ക് കിട്ടിയ പാട്ടൊക്കെ അടിപൊളിയായി റിമി പാടിയിട്ടുണ്ട്. സോഷ്യൽമീഡിയയിൽ വളരെ ആക്ടീവായ താരം പ്രൊഫഷണൽ തിരക്കുകൾ ഒഴിയുമ്പോൾ യാത്രകളും നടത്താറുണ്ട്. അത്തരം യാത്രകളുടെ വീഡിയോയും മറ്റ് വീട്ടുവിശേഷങ്ങളും സ്വന്തം യുട്യൂബ് ചാനൽ വഴിയും റിമി പങ്കിടാറുണ്ട്.
ഇപ്പോഴിതാ റിമി ടോമിയുടെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. നടി സ്വാസികയുടെയും നടൻ പ്രേമിന്റെയും വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ റിമി എത്തിയിരുന്നു. അതിനിടയിൽ അവിടെ കൂടിയ ഓൺലൈൻ മീഡിയയോട് സംസാരിക്കവെ റിമി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
സ്വാസികയുടെ വിവാഹത്തെ കുറിച്ച് സംസാരിച്ചാണ് റിമി തുടങ്ങുന്നത്. അതിനിടയിൽ ചില ചോദ്യങ്ങൾക്ക് പതിവുപോലെ തഗ് മറുപടികളും താരം നൽകി. ‘വിവാഹം തകർക്കുകയല്ലേ… എത്ര ഫങ്ങ്ഷനാണ് മെഹന്ദി, ഗുലാബി, ഹിന്ദുസ്ഥാനി എന്നൊക്കെ പറയുംപോലെ. അഞ്ചോളം ഫങ്‌ഷൻസ് ആയിരുന്നു. അഭിലാഷ് ആയിരുന്നു മേക്ക്അപ് ആർട്ടിസ്റ്റ്. സ്വാസിക തകർത്തു. നല്ല കപ്പിൾ.’
‘ഞാൻ പറഞ്ഞു… മെയ്ഡ് ഫോർ ഈച്ച് അദർ എന്ന്. ഇങ്ങനെ ഒരേ സ്വഭാവം ഒക്കെ കിട്ടുക എന്ന് പറഞ്ഞാൽ. മുഖം വരെയും ഒരേപോലെ. ഒരേ പോലെ ഇങ്ങനെ കിട്ടുന്നതും ഒരേ വൈബ് ഉള്ളവർ ഒന്നിക്കുന്നതും ഭാഗ്യമല്ലേ’, എന്നാണ് റിമി സ്വാസികയേയും പ്രേമിനേയും കുറിച്ച് സംസാരിച്ച് പറഞ്ഞത്.
ശേഷം പോകാൻ ഒരുങ്ങിയ റിമിയോട് കഴിച്ചായിരുന്നോ ചേച്ചി എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ തഗ് മറുപടിയാണ് റിമി നൽകിയത്. ഒരു കല്യാണം കഴിച്ചായിരുന്നു എന്നാണ് ചിരിച്ചുകൊണ്ട് മറുപടി നൽകിയത്. വിവാഹമോചനത്തെയൊന്നും ഓർത്ത് വിഷമിച്ച് ജീവിതം ബലികഴിച്ച് ജീവിക്കുന്നയാളല്ല റിമി ടോമി.
എന്തിനോടും പോസിറ്റീവ് ആറ്റിറ്യൂഡാണ് താരത്തിന്. വിവാഹമോചനത്തിനുശേഷം റിമി ആകെ മാറി. ശരീരത്തിലാണ് റിമി വലിയ മാറ്റം കൊണ്ടുവന്നത്. തടി കുറച്ച് റിമി മെലിഞ്ഞ് കൂടുതൽ സുന്ദരിയായി. സോഷ്യൽമീഡിയയിൽ താരം കൂടുതൽ ശ്രദ്ധകൊടുത്ത് തുടങ്ങിയതും വിവാഹമോചനത്തിനുശേഷമാണ്. ഷോയും യാത്രകളും എല്ലാമായി വീട്ടിലിരിക്കാൻ റിമിക്ക് നേരമില്ല. റിമി ബിസിനസുകാരനായ റോയ്സിനെയാണ് വിവാഹം ചെയ്തത്.
കുറച്ച് വർഷങ്ങൾ ഒരുമിച്ച് ദാമ്പത്യ ജീവിതം നയിച്ചതിനുശേഷം ഇരുവരും വേർപിരിയുകയായിരുന്നു. റോയ്സ് അടുത്തിടെയാണ് വീണ്ടും വിവാഹം കഴിച്ചത്. റിമിയുടെ രണ്ടാമത്തെ കുറച്ച് നിരവധി ഗോസിപ്പുകൾ നിരന്തരം വരാറുണ്ടെങ്കിലും താരം അതിനെയെല്ലാം ചിരിച്ച് തള്ളാറാണ് പതിവ്.