പി.സി.ജോര്‍ജ് ബി.ജെ.പിയില്‍!ജനപക്ഷം ലയിപ്പിയ്ക്കുന്നു
കോട്ടയം: ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിക്കുമെന്ന് പിസി ജോർജ്. ബിജെപിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരമെന്ന് അദ്ദേഹം വ്യക്തമാക്കി. നദിയിൽ തോട് ചേരുന്നു. അത്രയേ പറയാനാകൂവെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും പിസി ജോർജ് പറഞ്ഞു.
പത്തനംതിട്ടയിൽ സ്ഥാനാർഥിയാകണമെന്ന നിർബന്ധമില്ലെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. ഇന്ത്യയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്‌ചവച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണെന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടി. പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ പത്തനംതിട്ടയില്‍ നില്‍ക്കാനാണ് നിര്‍ദ്ദേശമെങ്കില്‍ നില്‍ക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
“ഇന്ത്യയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്‌ചവെച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണ്. നെഹ്റു മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ നൽകുന്നതാണ് ശരിയെന്നാണ് പാർട്ടിയിൽ എല്ലാവരുടെയും അഭിപ്രായം” പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
“സീറ്റൊന്നും പ്രശ്‌നമല്ല. പത്തനംതിട്ടയിൽ നിന്നേ തീരൂ എന്നെനിക്ക് ഒരു നിർബന്ധവുമില്ല” പിസി ജോർജ് കൂട്ടിച്ചേർത്തു. നേരത്ത പാർട്ടിയുടെ സംസ്ഥാന സമിതിയിൽ എൻഡിഎയിൽ ചേരാൻ ധാരണ ആയിരുന്നു. ഇതിന്റെ ഭാഗമായി ചർച്ചകൾ നടത്താൻ അഞ്ചംഗ സമിതിയെയും അവർ നിയോഗിച്ചിരുന്നു.