ഇരിങ്ങാലക്കുട: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. താഴെക്കാട് കണ്ണിക്കര ചാതേലി ജോര്‍ജ് ഡിക്‌സന്റെ ഭാര്യ ദീപയാണ് (34) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പുല്ലൂര്‍ അണ്ടിക്കമ്പനി പരിസരത്തായിരുന്നു അപകടം.
ക്രിസ്മസ് ദിനമായ വെള്ളിയാഴ്ച പിതാവിന് ഭക്ഷണവുമായി മകനോടൊപ്പം സ്‌കൂട്ടറില്‍ പോകവെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ദീപയെ പുല്ലൂരിലെയും തുടര്‍ന്ന് തൃശൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് ഏഴോടെ മരിച്ചു.
സ്‌കൂട്ടറില്‍ ഒപ്പം ഉണ്ടായിരുന്ന മകന്‍ ആറ് വയസുകാരനായ ഡോണ്‍ പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു വയസ്സുള്ള ഡിയോണ്‍ രണ്ടാമത്തെ മകനാണ്. ഇരിങ്ങാലക്കുട പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News