കൊച്ചി: വാളയാർ കേസ് ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് 10 ദിവസത്തിനുളളിൽ സിബിഐ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ല. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. പാലക്കാട് വാളയാറിൽ രണ്ട് പെൺകുട്ടിളെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലാണ് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി നടപടി ഹൈക്കോടതി അടുത്തയിടെ റദ്ദാക്കിയിരിന്നു. പുനരന്വേഷണത്തിനുളള സംസ്ഥാന സർക്കാരിന്‍റെ വിജ്ഞാപനം ആഭ്യന്തര മന്ത്രാലയത്തിന്‍റെ പക്കലാണെന്നും വൈകാതെ തീരുമാനമെടുക്കുമെന്നും കേന്ദ്ര സർക്കാർ മറുപടി നൽകി. സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് മരിച്ച പെൺകുട്ടികളുടെ മാതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News