Home-bannerKeralaNews
ഡിസംബർ ഒന്നുമുതൽ ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി ഹൈക്കോടതി
കൊച്ചി:ഡിസംബർ ഒന്നുമുതൽ ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവ്.കേന്ദ്ര നിയമം വന്നതിനാൽ കാലതാമസം അനുവദിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് സംസ്ഥാന സർക്കർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വ്യക്തമാക്കി.തുടർന്ന് പിൻ സീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയ സിംഗിൾ ബഞ്ച് വിധിക്കെതിരെ നൽകിയ അപ്പീൽ പിൻവലിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി സർക്കുലർ ഉടൻ ഇറക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഹെൽമറ്റ് നിർബന്ധമാക്കിയത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യം നൽകണം. ഇക്കാര്യംവ്യക്തമാക്കി ബോർഡുകൾ സ്ഥാപിക്കണമെന്നും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News