ശബരിമല തീര്‍ത്ഥാടനം; സന്നിധാനത്തേയും പമ്പയിലേയും ഭക്ഷണങ്ങളുടെ വില ഇങ്ങനെ
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പമ്പ, സന്നിധാനം എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിലവാരം സംബന്ധിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. വില വിവര പട്ടിക കടകളിലും പ്രസിദ്ധപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. അമിതവില ഈടാക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കും. കൂടാതെ ഹോട്ടലുകളിലും കടകളിലും സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തും. ഭക്ഷണത്തിന്റെ അളവും വിലയും പരിശോധിക്കുന്നതിനും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനും ലീഗല്‍ മെട്രോളജി വകുപ്പ് സ്‌ക്വാഡുകളെ നിയോഗിച്ചു.
ചായയ്ക്കും കാപ്പിക്കും സന്നിധാനത്ത് 11 രൂപയും പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതര സ്ഥലങ്ങളില്‍ 10 രൂപയുമാണ് വില. കടുംകാപ്പി, കടുംചായ, മധുരമില്ലാത്ത കാപ്പി, ചായ എന്നിവയ്ക്ക് സന്നിധാനത്ത് ഒന്‍പത് രൂപയും പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതര സ്ഥലങ്ങളില്‍ എട്ട് രൂപയുമാണ് വില. ഇന്‍സ്റ്റന്റ് കാപ്പി/മെഷീന്‍ കാപ്പി/ ബ്രൂ/ നെസ്‌കഫേ 150 മില്ലി ലിറ്ററിന് 15 രൂപയും 200 മില്ലി ലിറ്ററിന് 20 രൂപയുമാണ് എല്ലായിടത്തും നിരക്ക്. ബോണ്‍വിറ്റ/ ഹോര്‍ലിക്സ് 150 മില്ലി ലിറ്ററിന് 20 രൂപ.
എല്ലായിടത്തും പരിപ്പ് വട, ഉഴുന്ന് വട, ബോണ്ട എന്നിവയ്ക്ക് 10 രൂപയാണ്. സന്നിധാനത്ത് പഴംപൊരി(ഏത്തയ്ക്കാ അപ്പം) 11 രൂപയും പമ്പാ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 10 രൂപയുമാണ് വില. ബജി 30 ഗ്രാമിന് സന്നിധാനത്ത് എട്ട് രൂപയും പമ്പാ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഏഴു രൂപയുമാണ് നിരക്ക്. സന്നിധാനത്ത് ദോശ, ഇഡലി , പൂരി, എന്നിവയ്ക്ക് 9 രൂപ. പമ്പ, നിലയ്ക്കല്‍ 8 രൂപയുമാണ്. ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ മറ്റ് സ്ഥലങ്ങളില്‍ 10 രൂപയാണ് വില.
പാലപ്പം, ഇടിയപ്പം എന്നിവയ്ക്ക് ഒന്‍പതു രൂപാ നിരക്കില്‍ സന്നിധാനത്തും പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ എട്ടു രൂപയ്ക്കും ലഭിക്കും. ഉപ്പുമാവിന് സന്നിധാനത്ത് 22 രൂപയും പമ്പ, നിലയ്ക്കല്‍ 20 രൂപയും. നെയ് റോസ്റ്റ് സന്നിധാനത്ത് 38 രൂപ. പമ്പ, നിലയ്ക്കല്‍ 35 രൂപ. മസാലദോശ സന്നിധാനത്ത് 45 രൂപ. പമ്പ,നിലയ്ക്കല്‍ 40 രൂപയും പായസത്തിന് സന്നിധാനത്ത് 15 രൂപയുമാണ്.