KeralaNewsRECENT POSTS
കെ.എസ്.യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്ക് പരിക്ക്
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പിനെതിരെ കെ.എസ്.യു നടത്തിയ നിയമസഭ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് പ്രയോഗിച്ചു. സംഭവമറിഞ്ഞ് നിയമസഭയില്‍ നിന്ന് പുറത്തെത്തിയ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്ക് പരിക്കേറ്റു. പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.
അതേസമയം, കേരള സര്‍വകലാശാല മോഡറേഷന്‍ തട്ടിപ്പ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെയാകും അന്വേഷണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഡി.ജി.പി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News