പഴനിമുരുകന് ഹരോഹര’ ഗോപി സുന്ദറും അമൃത സുരേഷും പഴനിയിൽ വിവാഹിതരായി
പഴനി:ഗോപി സുന്ദറും അമൃത സുരേഷും ഒന്നിക്കുന്നതായുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. പഴനി നടയില്‍ വരണമാല്യവുമായി ഇരുവരും നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ഗോപി സുന്ദര്‍ തന്റെ ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നതാണ് ചിത്രം.
‘പഴനിമുരുകന് ഹരോഹര’ എന്ന് കുറിച്ചുകൊണ്ടാണ് ഇരുവരും ചിത്രം പങ്കുവച്ചിരിക്കുന്നത്. അമൃതയുടെ നെറ്റിയില്‍ സിന്ദൂരവും കാണാം.
തുടര്‍ച്ചയായി ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ഇവര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ‘ഞങ്ങളുടെ വ്യക്തിജീവിതത്തില്‍ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന തൊഴിലില്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു’ എന്നായിരുന്നു ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.
പിന്നീടും ഒരുമിച്ചുള്ള ചിത്രങ്ങളുമായി ഇരുവരും രംഗത്ത് വന്നിരുന്നു. ഗോപി സുന്ദറിന്റെ ജന്മദിനത്തില്‍ ‘മൈന്‍’ എന്നു കുറിച്ചുകൊണ്ടായിരുന്നു അമൃത ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ടത്. അമൃതയുടെ മകള്‍ക്കൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്ക് നേരയും വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കാണ് ഉണ്ടാകുന്നത്.