കൊച്ചി: വിദേശത്തേക്ക് വസ്ത്രങ്ങള്‍ക്കൊപ്പം പാര്‍സല്‍ ആയി ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിനെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എ എല്‍ ജേക്കബ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസ് സ്ഥാപനം വഴിയാണ് യുവാവ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
ഇടുക്കി, പീരുമേട്, വാഗമണ്‍ പുതുവിളാകത്ത് വീട്ടില്‍ അജീഷ് ശശിധരന്‍ (25) ആണ് അറസ്റ്റില്‍ ആയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ മൂന്നര കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ദുബായിലെ വിലാസത്തിലേക്ക് അയക്കുന്നതിനുള്ള ട്രാക്ക് സ്യൂട്ട്, ടീ ഷര്‍ട്ട് അടക്കമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്ന നിലയിലാണ് പാഴ്‌സല്‍ കൊറിയര്‍ സ്ഥാപനത്തില്‍ പ്രതി എത്തിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News