ഹത്രാസ്:ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണി. മരിച്ച സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം ജില്ലാ മജിസ്ട്രേറ്റ് കുടുംബത്തെ ഭീഷണിപ്പെടുത്തിയത്.
മരിച്ച പെണ്‍കുട്ടിയുടെ പിതാവിനെയാണു ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്ഷര്‍ ഭീഷണിപ്പെടുത്തിയത്. മാധ്യമങ്ങള്‍ ഉടന്‍ ഇവിടെനിന്നു പോകുമെന്നും പിന്നെ ഞങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നും പ്രവീണ്‍ കുമാര്‍ പറയുന്നതിന്റെ വിഡിയോയാണു പുറത്തായതെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
‘മാധ്യമങ്ങളില്‍ പകുതിയും ഇന്നു മടങ്ങി. ബാക്കിയുള്ളവര്‍ നാളെ തിരിച്ചുപോകും. ഞങ്ങള്‍ മാത്രമേ നിങ്ങളുടെ കൂടെ നില്‍ക്കൂ. നിങ്ങളുടെ മൊഴി മാറ്റണോ വേണ്ടയോ എന്നു നിങ്ങള്‍തന്നെയാണു തീരുമാനിക്കേണ്ടത്’- പെണ്‍കുട്ടിയുടെ പിതാവിനോടു പ്രവീണ്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News