പത്തനംതിട്ട : ശബരിഗിരി പവർഹൗസിൽ ട്രാൻസ്‌ഫോമർ പൊട്ടിത്തെറിച്ചു. ഇന്നലെ രാത്രിയോടെയാണ്
സംഭവം നടന്നത്
ഇടമൺ സബ് സ്റ്റേഷനിൽ വൈദ്യുതിയെത്തിക്കുന്ന സ്വിച്ച്‌യാർഡിലെ ട്രാൻസ്‌ഫോർമറിന് സമീപത്ത് സൂക്ഷിച്ചിരുന്ന ഓയിലിന് തീ പിടിച്ച് ആളിക്കത്തിയതിനെ തുടർന്ന് കറണ്ട് ട്രാൻസ്‌ഫോർമർ( സി ടി) പൊട്ടിത്തെറിക്കുകയായിരുന്നു. ഇടമൺ സബ് സ്റ്റേഷനിലേക്ക് മൂന്ന് ലൈനുകളാണ് ഇവിടെ നിന്ന് പോകുന്നത്. അതിൽ ഒരു ലൈനിലെ കറണ്ട് ട്രാൻസ്‌ഫോർമറാണ് പൊട്ടിതെറിച്ചത്.
ജീവനക്കാർ വൈകുന്നേരത്തേ ഷിഫ്റ്റ് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. ആങ്ങമൂഴിയിൽ നിന്നും മൂഴിയാർ പൊലീസും സീതത്തോട് ഫയർ സ്റ്റേഷനിലെ ജീവനക്കാരും പവർ ഹൗസിലെ ജീവനക്കാരും ചേർന്നാണ് തീ അണച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News