FeaturedHome-bannerKeralaNews
കൊല്ലത്ത് ഷോക്കടിച്ച് ദമ്പതിമാർ അടക്കം മൂന്ന് പേർ മരിച്ചു
കൊല്ലം:കൊല്ലത്ത് ഷോക്കടിച്ച് ദമ്പതിമാർ അടക്കം മൂന്ന് പേർ മരിച്ചു. കൊല്ലം അഞ്ചാലുംമൂടിനടുത്ത് പ്രാക്കുളത്താണ് അപകടം നടന്നത്. ദമ്പതികളായ സന്തോഷ് (48) റംല (40) അയൽവാസി ശ്യാംകുമാർ (35) എന്നിവരാണ് മരിച്ചത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെയാണ് റംലയ്ക്ക് ഷോക്കേറ്റത്.
റംലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷിനും ഷോക്കേറ്റു. ബഹളം കേട്ട് ഇരുവരെയും രക്ഷിക്കാനെത്തിയപ്പോഴാണ് അയൽവാസിയായ ശ്യാംകുമാറിനും വൈദ്യുതാഘാതം ഏറ്റത്. മൂന്ന് പേരുടെയും മരണം നാടിനെ ദുഖത്തിലാഴ്ത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News